ഹൈദരാബാദ്: പ്രതിപക്ഷ സഖ്യത്തിന് ഇൻഡ്യ എന്ന് പേര് നൽകിയത് പോലെ കോൺഗ്രസ് ആദ്യം മോഷ്ടിച്ചത് മഹാത്മാഗാന്ധിയുടെ പേരാണെന്ന് കേന്ദ്ര കൃഷി മന്ത്രി കൈലാഷ് ചൗധരി. കർഷക കൺവെൻഷനിൽ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
" അവർ സഖ്യത്തിന് ഇൻഡ്യ എന്ന് പേരിട്ടു. പേര് മോഷ്ടിക്കുന്ന പരിപാടി കോൺഗ്രസിന് ഇപ്പോൾ തുടങ്ങിയതല്ല. പേര് മോഷണം കോൺഗ്രസ് നടത്തിയിട്ടുണ്ടെങ്കിൽ അവർ ആദ്യം മോഷ്ടിച്ചത് മഹാത്മാഗാന്ധിയുടെ പേരാണ്. ഇന്ന് അത് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നൊക്കെയാണ്. ഗാന്ധിയുടെ പേര് മോഷ്ടിച്ച് ഗാന്ധിയെപ്പോലെയാകാനാണ് അവർ ശ്രമിക്കുന്നത്. അതുപോലെ ഇന്നവർ ഇന്ത്യയുടെ പേരും മോഷ്ടിച്ചു"- അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് സ്വാതന്ത്ര്യം നേടുക എന്ന ഉദ്ദേശത്തോടെയാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചാൽ അന്ന് മുതൽ കോൺഗ്രസ് അവസാനിക്കും എന്ന് ഗാന്ധി അക്കാലത്ത് പറഞ്ഞിരുന്നു. അന്ന് അവർ കോൺഗ്രസിനെ മോഷ്ടിച്ചു, പിന്നീട് ഗാന്ധിയെ, ഇപ്പോൾ ഇന്ത്യയെയും മോഷ്ടിച്ചു. യു.പി.എ സർക്കാരിന്‍റെ കാലത്ത് നടത്തിയ അനീതികളെ മറച്ചുവെക്കാനാണ് ഇൻഡ്യ എന്ന പേര് അവർ തെരഞ്ഞെടുത്തത്. പേരിട്ടത് കൊണ്ട് കോൺഗ്രസിന്‍റെ കള്ളക്കഥകളെ മറച്ചുവെക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.