ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരോട് അടുത്തവട്ട ചർച്ചകൾക്ക് തീയതി തീരുമാനിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. കാർഷിക നിയമങ്ങളിലെ ഭേദഗതി സംബന്ധിച്ച ആശങ്കകൾ അറിയിക്കാനും കേന്ദ്രം നിർദേശിച്ചു. ഉചിതമായ പരിഹാരം കാണുന്നതിന് തുറന്ന മനസോടെ ചർച്ച നടത്തി കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാമെന്നും 40 ഓളം കർഷക സംഘടനകൾക്ക് കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വിവേക് അഗർവാൾ അയച്ച കത്തിൽ പറയുന്നു.
നേരത്തേ കർഷകരും കേന്ദ്രവും നടത്തിയ അഞ്ചുവട്ട നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് കർഷകരുടെ ഉറച്ച നിലപാട്.
അടിസ്ഥാന താങ്ങുവില ഉൾപ്പെെട കർഷകർ ഉയർത്തിയ ഏഴോളം പ്രശ്നങ്ങളിൽ ഭേദഗതികൾ വരുത്താൻ സർക്കാർ നിർദേശിച്ചതായും അഗർവാൾ പറയുന്നു.
അതേസമയം മൂന്നാഴ്ച പിന്നിട്ടതോടെ കേന്ദ്രസർക്കാറിനെതിരായ സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി കർഷകർ റിലേ നിരാഹാരം പ്രഖ്യാപിച്ചു. ഇന്നുമുതൽ 11 മണിക്കൂർ നിരഹാരമിരിക്കും. ഓരോ 24 മണിക്കൂറും നേതാക്കൾ മാറി സമരം തുടരും.
ഡിസംബർ 27ന് പ്രധാനമന്ത്രിയുടെ അടുത്ത 'മൻ കീ ബാത്തി'നിടെ എല്ലാവരും പാത്രം കൊട്ടി ശബ്ദമുണ്ടാക്കണമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് ജഗ്ജീത് സിങ് ധല്ലേവാല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.