ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ നവഭാരത ദര്‍ശം പരിപാടിയുടെ ഭാഗമായി സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തിന് പ്രത്യേക പരിപാടികള്‍ നടത്തണമെന്ന് കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് സർക്കുലർ അയക്കുകയും ചെയ്തു.
എന്നാൽ, കേന്ദ്രം നല്കിയ സര്‍ക്കുലര്‍ അനുസരിച്ചു പ്രവര്‍ത്തിക്കേണ്ടതില്ലെന്നും നിര്‍ദേശങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി സംസ്ഥാനത്തെ സ്കൂളുകള്‍ക്കു നിര്‍ദേശം നല്കി. സ്കൂളുകളില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് മറുപടിയും നൽകി. മമതാ ബാനർജിയുടെ നടപടിക്കെതിരെ കേന്ദ്ര മാനവ ശേഷി വികസന മന്ത്രി പ്രകാശ് ജാവേദ്കർ രംഗത്തുവന്നു. കേന്ദ്രം നിര്‍ദേശിച്ചത് ഒരു മതേതര അജന്‍ഡയാണ്. ഏതെങ്കിലും രാഷ്്ട്രീയ പാർട്ടിയുടെ അജന്‍ഡയല്ല. ബംഗാൾ സർക്കാറിെൻറ നടപടി വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.