ന്യൂഡൽഹി: ആധാർ ഇല്ലെന്നതിെൻറ പേരിലോ ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയോ പൊതുവിതരണ സാധനങ്ങൾ നിഷേധിച്ചാൽ കർശനനടപടിയുണ്ടാകുമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ആധാറില്ലാത്തതിെൻറ േപരിൽ റേഷൻ നിഷേധിച്ചതിന് ഝാർഖണ്ഡിൽ 11കാരി പട്ടിണികിടന്ന് മരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ഇടപെടൽ. രേഖകൾ ഉറപ്പുവരുത്തി വേണം റേഷൻകാർഡിൽ നിന്ന് പേര് നീക്കേണ്ടത്. റേഷൻ നിഷേധിച്ചാൽ കാരണം പ്രത്യേക ബുക്കിൽ രേഖപ്പെടുത്തി സൂക്ഷിക്കണം. അർഹരായ ഒരാൾക്കും സാേങ്കതികകാരണങ്ങളുടെ പേരിൽ റേഷൻ കിട്ടാതെ പോകരുതെന്നും ഭക്ഷ്യമന്ത്രാലയത്തിെൻറ ഉത്തരവിൽ പറയുന്നു.
ആധാർ എടുക്കാനും റേഷൻകാർഡുമായി ബന്ധിപ്പിക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പരമാവധി സൗകര്യം നൽകണം. ഉത്തരവിലെ നിർദേശങ്ങൾ ലംഘിക്കപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്നും കേന്ദ്രം താക്കീത് നൽകി. ദേശീയ ഭക്ഷ്യഭദ്രതനിയമമനുസരിച്ച് റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ ഡിസംബർ 31വരെയാണ് സമയം അനുവദിച്ചിരുന്നത്. എന്നാൽ, ആധാർ എടുക്കാനുള്ള കാലാവധി അടുത്തവർഷം മാർച്ച് 31വരെ നീട്ടിയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
അതുവരെ എല്ലാ സബ്സിഡി ഭക്ഷ്യവസ്തുക്കളും ബാങ്കുകളിലേക്കുള്ള പണം കൈമാറ്റവും നിയമപ്രകാരമുള്ള രേഖകൾ ഹാജരാക്കിയാൽ നിഷേധിക്കാൻ പാടില്ലെന്ന് ഉത്തരവിൽ നിർദേശിച്ചു. ബയോമെട്രിക് പരിശോധനയിൽ സാേങ്കതിക പാകപ്പിഴകൾ ഉണ്ടായാൽ ഉപഭോക്താവ് റേഷൻ കാർഡും ആധാറും നേരിട്ട് ഹാജരാക്കിയാൽ മതി. ഇത്തരം കേസുകൾ എഴുതിസൂക്ഷിക്കണമെന്നും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തി അപാകതകൾ ആവർത്തിക്കാതിരിക്കാനും ദുരുപയോഗം ഒഴിവാക്കാനും നടപടി കൈക്കൊള്ളണമെന്നും കേന്ദ്രം ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.