ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ പുനഃപരിശോധന ഹരജി നൽകി. കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞദിവസം നളിനിയടക്കമുള്ള ആറ് പ്രതികളെയും വിട്ടയച്ചിരുന്നു.
നളിനിയുടെ ഭര്‍ത്താവ് ശ്രീഹരന്‍ എന്ന മുരുകന്‍, ടി. സുധീന്ദ്ര രാജ എന്ന ശാന്തന്‍, ജയകുമാര്‍, ജയകുമാറിന്റെ ബന്ധു റോബര്‍ട്ട് പയസ്, പി. രവിചന്ദ്രന്‍ എന്നിവരെയാണ് മോചിപ്പിച്ചത്. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ചാണ് സുപ്രീംകോടതി ഇവരെ മോചിപ്പിച്ചത്. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ ഹരജി നൽകിയത്.
മതിയായ വാദം കേൾക്കാതെയാണ് പ്രതികളെ മോചിപ്പിച്ചതെന്ന് ഹരജിയിൽ കേന്ദ്ര സർക്കാർ പറയുന്നു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നീതിനിഷേധത്തിലേക്ക് നയിക്കുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് പ്രതികളെ വിട്ടയച്ചത്. 1991 മേയ് 21ന് തമിഴ്‌നാട് ശ്രീപെരുമ്പുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ എല്‍.ടി.ടി.ഇയുടെ ചാവേറാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ധ പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.