ന്യൂഡൽഹി: സംസ്ഥാന സർക്കാറിെൻറ എതിർപ്പു തള്ളി തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് 50 വർഷം പാട്ടത്തിന് നൽകാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിമാനത്താവളത്തിെൻറ നടത്തിപ്പ്, വിപുലീകരണം എന്നിവയെല്ലാം പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരം അദാനി ഗ്രൂപ്പിെൻറ കൈപ്പിടിയിലാവും. തിരുവനന്തപുരം വിഴിഞ്ഞം തുറമുഖവും അദാനിയുടെ കൈയിലാണ്.
എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള മൂന്നു വിമാനത്താവളങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്ത വ്യവസായി ഗൗതം അദാനിക്ക് വിട്ടു കൊടുക്കുന്നത്. ജയ്പൂർ, ഗുവാഹതി എന്നിവയാണ് മറ്റുള്ളവ. നേരത്തെ മംഗളുരു, അഹ്മദാബാദ്, ലഖ്നോ വിമാനത്താവളങ്ങൾ അദാനിക്ക് വിട്ടുകൊടുത്തിരുന്നു. എതിർപ്പുകൾ മൂലമാണ് തിരുവനന്തപുരത്തിെൻറയും മറ്റും കാര്യത്തിൽ അന്തിമ തീരുമാനം നീണ്ടുപോയത്. കൊച്ചിയും കണ്ണൂരും പോലെ വിമാനത്താവള നടത്തിപ്പിൽ പരിചയമുള്ള സംസ്ഥാന സർക്കാറിനെ തഴഞ്ഞ് തിരുവനന്തപുരം അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാർ നടപടി തടയാൻ സംസ്ഥാന സർക്കാറും കെ.എസ്.ഐ.ഡി.സിയും ഹൈകോടതിയെ സമീപിച്ചിരുന്നു.
എന്നാൽ, ഹരജി ഹൈകോടതി തള്ളി. സുപ്രീംകോടതിയിലേക്ക് സംസ്ഥാന സർക്കാർ അപ്പീലുമായി പോയതുമില്ല.
ആറു വിമാനത്താവളങ്ങൾ അദാനി ഗ്രൂപിെൻറ നിയന്ത്രണത്തിലാകുന്നത് അസാധാരണമാണ്. തുറമുഖം, കൽക്കരി ഖനനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിൽ പുതുമുഖമാണ്.
വിമാനത്താവളത്തിെൻറ നടത്തിപ്പ് ലേലത്തിൽ പിടിക്കാൻ കേരള വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) വഴിയാണ് സംസ്ഥാന സർക്കാർ നേരത്തെ ശ്രമിച്ചത്. ഓരോ യാത്രക്കാരനു വേണ്ടിയും വിമാനത്താവള അതോറിട്ടിക്ക് നൽകുന്ന ഉയർന്ന തുക അദാനി ഗ്രൂപ്പാണ് പക്ഷേ, ലേലത്തിൽ രേഖപ്പെടുത്തിയത്. 168 രൂപ അദാനി രേഖപ്പെടുത്തിയപ്പോൾ 135 രൂപ രേഖപ്പെടുത്തുക വഴി കെ.എസ്.ഐ.ഡി.സി രണ്ടാമതായി.
തിരുവനന്തപുരം വിമാനത്താവളത്തിന് സംസ്ഥാന സർക്കാറാണ് നേരത്തെ ഭൂമി നൽകിയത്. സംസ്ഥാന സർക്കാർതെന്ന താൽപര്യപ്പെടുേമ്പാൾ മറ്റൊന്നിന് വിമാനത്താവള നടത്തിപ്പ് വിട്ടുകൊടുക്കുന്നതിെൻറ അപാകത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിൽ ബോധ്യപ്പെടുത്തിയിട്ടും, ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് എടുത്ത തീരുമാനം ഇപ്പോൾ മാറ്റങ്ങളൊന്നുമില്ലാതെ നടപ്പാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.