മമത ബാനർജി

ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ - മമത ബാനർജി

കൊൽക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രം സംസ്ഥാനത്ത് ആധാർ കാർഡ് നിർജീവമാക്കിയത് സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ വേണ്ടിയെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ആധാർ കാർഡ് ഇല്ലെങ്കിലും സംസ്ഥാന സർക്കാർ നടത്തിവരുന്ന ക്ഷേമപദ്ധതികൾ ജനങ്ങളിലേക്കെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

ബംഗാളിലെ പല ജില്ലകളിലും നിരവധി ആധാർ കാർഡുകൾ കേന്ദ്ര സർക്കാർ ഇതിനോടകം നിർജ്ജീവമാക്കിയിട്ടുണ്ട്. ഇത് വഴി തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങൾക്ക് ലക്ഷ്മി ഭണ്ഡാർ പദ്ധതിയുടെ ​ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുകയാണ്ബി.ജെ.പിയുടെ ലക്ഷ്യം. ആധാർ കാർഡുകൾ ഇല്ലെങ്കിലും ഒരു ​ഗുണഭോക്താവിനും പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കില്ല, മമത പറഞ്ഞു.

മിനിമം താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലും ഹരിയാനയിലും കർഷകർ നടത്തുന്ന സമരത്തിന് സമാനമായ ഒന്ന് ബം​ ഗാളിൽ ഉണ്ടാകില്ലെന്നും സംസ്ഥാനത്തെ കർഷകർ പ്രശ്നങ്ങൾ നേരിടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Centre 'deactivating' Aadhaar cards in Bengal to deprive people of welfare schemes: Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.