ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യക്ക് ആവശ്യമില്ലാത്ത കാലഹരണപ്പെട്ട നിയമങ്ങൾ മുഴുവനും നീക്കം ചെയ്യുമെന്ന് കേന്ദ്രനിയമ മന്ത്രി കിരൺ റിജിജു. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം 1500 നിയമങ്ങൾ നീക്കിയെന്നും അടുത്ത ശീതകാലസമ്മേളനത്തിൽ ഇനിയും ഇത്തരം നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഏറെക്കാലം മുമ്പ് ഉണ്ടാക്കിവെച്ച കുറെ നിയമങ്ങളുണ്ട്. ഇന്ന് അതിനൊരു പ്രസക്തിയുമില്ല. നിയമപുസ്തകത്തിൽ അതിന്റെ ആവശ്യവുമില്ല. അതുകൊണ്ടാണ് സർക്കാർ അത്തരം 1500 നിയമങ്ങൾ ഇല്ലാതാക്കിയത്.
ചില പഴയ നിയമങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിന് തടസ്സമാണ്. സമാധാനത്തോടെ ജീവിക്കാൻ അത്തരം പരാതികളുടെ ഭാരം കുറക്കേണ്ടതുണ്ട്. ജനങ്ങളെ പ്രശ്നത്തിലാക്കുന്നതിനേക്കാൾ അവർക്ക് ഗുണമാകുന്നതായിരിക്കണം നിയമങ്ങൾ. പരാതികളുടെ ഭാരം കുറച്ച് ജനജീവിതത്തിൽ സർക്കാറിന്റെ പങ്ക് കുറച്ചുകൊണ്ടുവരാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.