ഹാഫിസ് സഈദിന്‍റെ മകനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും നിരോധിത സംഘടനയായ ജമാഅത്തുദ്ദഅ് വയുടെ തലവനുമായ ഹാഫിസ് സഈദിന്‍റെ മകനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരമാണ് (യു.എ.പി.എ) ഹാഫിസ് തൽഹ സഈദിനെ (47) ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്.

ഭീകരപട്ടികയിൽ 32ാമത്തെ പേരായി ഹാഫിസ് തൽഹയെ ഉൾപ്പെടുത്തിയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. ഇദ്ദേഹം ഭീകരപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതായി തെളിഞ്ഞ സാഹചര്യത്തിലാണ് യു.എ.പി.എ നിയമപ്രകാരം ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയത്. ഭീകരസംഘടനകൾക്ക് സാമ്പത്തിക സഹായം നൽകിയ രണ്ടിലേറെ കേസുകളിൽ പാക് ഭീകരവിരുദ്ധ കോടതി വെള്ളിയാഴ്ച ഹാഫിസ് സഈദിന് 32 വർഷം കൂടി തടവിന് ശിക്ഷിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട അഞ്ചു കേസുകളിൽ 70 കാരനായ സഈദിനെ നേരത്തെ 36 വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതോടെ സഈദ് 68 വർഷം തടവ് ശിക്ഷ അനുവഭിക്കണം.

Tags:    
News Summary - Centre designates LeT chief, Mumbai attack mastermind Hafiz Saeed’s son as terrorist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.