ന്യൂഡൽഹി: ഇന്ത്യയിലെ റോഹിങ്ക്യൻ അഭയാർഥികളെ നാടുകടത്താനുള്ള തീരുമാനത്തിനെതിരായ കേസിൽ 18ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. കേന്ദ്രം തയാറാക്കിയ സത്യവാങ്മൂലം അന്തർദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയാകുകയും ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു നിഷേധവുമായി രംഗത്തുവരുകയും ചെയ്തതിന് പിറകെയാണ് രാജന്ാഥിെൻറ പ്രസ്താവന.
കേന്ദ്ര സർക്കാറിെൻറ സത്യവാങ്മൂലം തങ്ങളുടെ പക്കലുണ്ടെന്നും എന്നാൽ, അത് അന്തിമമല്ലെന്നും വ്യാഴാഴ്ച സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാറിനെ പ്രതിനിധാനംചെയ്യുന്ന ഒാഫിസ് വ്യക്തമാക്കിയിരുന്നു. റോഹിങ്ക്യൻ മുസ്ലിംകൾ രാജ്യസുരക്ഷക്ക് ഭീഷണിയാണെന്നും അവർക്ക് ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നും അതിനാൽ പുറത്താക്കണമെന്നുമാണ് കരട് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്. വ്യാഴാഴ്ച സമർപ്പിക്കാനായി സുപ്രീംകോടതിയിലെത്തിയ ആ സത്യവാങ്മൂലം കണ്ട ശേഷമാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, െഎക്യരാഷ്ട്ര സഭയുടെ അഭ്യർഥനക്ക് ശേഷവും ഇന്ത്യ റോഹിങ്ക്യകെള പുറന്തള്ളണമെന്ന നിലപാടിലുറച്ചുനിന്നത് വലിയ വാർത്തയായപ്പോൾ ആഭ്യന്തര സഹമന്ത്രി സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന വിശദീകരണവുമായി രംഗത്തുവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.