മങ്കിപോക്സ് വാകിസൻ നിർമാണത്തിന് കമ്പനികളെ തേടി ടെണ്ടർ വിളിച്ച് കേ​ന്ദ്രസർക്കാർ

ന്യൂഡൽഹി: മങ്കിപോക്സ് വാക്സിൻ നിർമാണത്തിനായി കമ്പനികളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ച് കേന്ദ്രസർക്കാർ. ഇന്ത്യയിൽ നാല് പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. പരിചയ സമ്പന്നരായ വാക്സിൻ നിർമാതാക്കളിലും നിന്നും രോഗനിർണത്തിനായി ഐ.വി.ഡി കിറ്റ് നിർമാതാക്കളിൽ നിന്നുമാണ് ​താൽപര്യപത്രം ക്ഷണിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 ആണ് താൽപര്യപത്രം നൽകാനുള്ള അവസാന തീയതി.

(എം.വി.എ-ബി.എൻ) എന്ന ഒരു വാക്സിൻ മാത്രമാണ് മങ്കിപോക്സിന് ലഭ്യമായിട്ടുള്ളത്. ഒരു പ്രത്യേക ട്രീറ്റ്മെന്റ് മാത്രമാണ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് രണ്ടും വ്യാപകമായി ലഭ്യമല്ലെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു.2019ലാണ് മങ്കിപോക്സിനെതിരെ ഫലപ്രദമായ ഒരു വാക്സിൻ വരുന്നത്. രണ്ട് ഡോസ് വാക്സിന്റെ ലഭ്യത ഇപ്പോഴും പരിമിതമാണ്. മങ്കിപോക്സിന്റെ വാക്സിനേഷൻ സാധ്യതകളെ കുറിച്ച് പഠനങ്ങൾ ഇപ്പോൾ നടക്കുകയാണെന്നും ഐ.സി.എം.ആർ വ്യക്തമാക്കി.

അതേസമയം, മങ്കിപോക്സിനായി കൂട്ടവാക്സിനേഷന്റെ ആവശ്യമില്ലെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകർ, ലാബ് ജോലിക്കാർ തുടങ്ങി രോഗം കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളവർക്ക് മാത്രം വാക്സിൻ നൽകിയാൽ മതിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്.

Tags:    
News Summary - Centre floats tender to develop monkeypox vaccine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.