ന്യൂഡൽഹി: മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങൾക്കിടയാക്കി 16കാരിയായ റോഹിങ്ക്യൻ മുസ്ലിം ബാലികയെ തിരികെ മ്യാന്മറിലേക്ക് നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ തത്കാലം നിർത്തിവെച്ചു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഉദ്യോഗസ്ഥരുമായി ലൈനിൽ ബന്ധപ്പെടാനാകാത്തതിനാലാണ് നടപടിയെന്നാണ് വിശദീകരണം.
അനധികൃത കുടിയേറ്റക്കാരിയായി മുദ്രകുത്തി വടക്കുകിഴക്കൻ അതിർത്തി പട്ടണത്തിലെത്തിച്ച് നാടുകടത്തൽ നടപടികൾക്ക് വ്യാഴാഴ്ച തുടക്കമായിരുന്നു. സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടും കേന്ദ്ര സർക്കാർ പിൻവാങ്ങിയിരുന്നില്ല. മണിപ്പൂരിലെ തെങ്നൂപാൽ ജില്ലയിലാണ് പെൺകുട്ടിയെ നിലവിൽ എത്തിച്ചിരിക്കുന്നത്. നാടുകടത്തൽ ഉപേക്ഷിച്ചതാണോ തത്കാലം നീട്ടിവെച്ചതാണോയെന്ന് കേന്ദ്ര ഉദ്യോഗസ്ഥൻ മായങ്ലാംബം രാജ്കുമാർ വിശദീകരണം നൽകിയിട്ടില്ല.
മാതൃരാജ്യമായ മ്യാന്മർ പൗരത്വം നിഷേധിച്ച ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികളാണ് ഇന്ത്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്്. ഇവർ രാജ്യസുരക്ഷക്ക് ഭീഷണിയായാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ.
2017െല സൈനിക നടപടിയിൽനിന്ന് ഓടി രക്ഷപ്പെട്ടാണ് ബാലികയും അവളുടെ കുടുംബവും ഇന്ത്യയിൽ അഭയം തേടിയത്. ഇവളുടെ പിതാവ് മുഹമ്മദ് സാബിർ ബംഗ്ലദേശിലെ അഭയാർഥി ക്യാമ്പിലാണ്. 2019ലാണ് മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി അവളും അവശേഷിച്ച കുടുംബാംഗങ്ങളും മലേഷ്യയിലേക്ക് പുറപ്പെട്ടത്്. പക്ഷേ, പാതിവഴിയിൽ ഇന്ത്യയിൽ അറസ്റ്റിലാകുകയായിരുന്നു. ആസാമിൽ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.