കേന്ദ്രസർക്കാർ ജനാധിപത്യത്തെ നശിപ്പിക്കുന്നുവെന്ന്​ മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: കേന്ദ്രസർക്കാറി​​െൻറ നടപടികൾ ഇന്ത്യൻ ജനാധിപത്യത്തെ നശിപ്പിക്കുമെന്ന്​ കോൺഗ്രസ്​ നേതാവ്​ മല്ലികാർജുൻ ഖാർഗെ. ഭരണകക്ഷികൾ സമ്മേളനം പിരിയാൻ നേരമാണ്​ ബില്ലുകൾ ​െകാണ്ടുവരുന്നത്​. ഇതുമൂലം ചർച്ചകൾ നടത്താതെ ബില്ല്​ പാസാക്കാൻ കക്ഷികൾ നിർബന്ധിതരാവുകയാ​െണന്നും ഖാർഗെ പറഞ്ഞു. 

പ്രധാന വിഷയങ്ങളൊന്നും ചർച്ച ചെയ്യാറില്ല. ഇതിൽ വൈരുദ്ധ്യങ്ങളുണ്ട്​. ബില്ലുകൾ അവതരിപ്പിക്കുന്നത്​ അവസാന നിമിഷമാണ്​. കേന്ദ്രം അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച്​ ബില്ലുകൾ പാസാക്കാൻ ശ്രമിക്കുകയാണ്​. ഇത്​ ജനാധിപത്യത്തിന്​ ദോഷമാണ്​ എന്ന്​ ഖാർഗെ പറഞ്ഞു. 

ബജറ്റ്​ സമ്മേളനത്തിന്​ ദൈർഘ്യം കുറവാണെന്നും നാലു ദിവസം കൊണ്ട്​ എന്തു കാര്യങ്ങളാണ്​ ചർച്ച ​െചയ്യാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഭരണ കക്ഷികൾ കാര്യങ്ങളെ നിസാരവത്​കരിക്കുകയാണ്​. ബില്ലുകൾ പാസാക്കുന്നതും അതുപോ​െല നിസാരകാര്യമായാണ്​ അവർ കരുതുന്നത്​. അവർക്ക്​ ഭൂരിപക്ഷമുള്ളതിനാൽ എന്തുമാകാമെന്നാണ്​ അവരുടെ വിചാരമെന്നും ഖാർഗെ കുറ്റപ്പെടുത്തി. 

Tags:    
News Summary - Centre harming democracy: Kharge -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.