പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ഇന്ന് ഉണ്ടായേക്കും

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രം ഇന്ന് വിജ്ഞാപനം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയെ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ വരുന്നത്. വൈകുന്നേരം 5.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ഇതിൽ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

ഇതിനുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. മാത്രമല്ല, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇത് സംബന്ധിച്ച ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

2019ലാണ് നിയമം പാർലമെന്‍റ് പാസാക്കിയത്. 2020 ജ​നു​വ​രി 10ന് ​നി​യ​മം നി​ല​വി​ൽ വ​ന്നെ​ങ്കി​ലും ച​ട്ട​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കാ​ത്ത​തി​നാ​ൽ ന​ട​പ്പാ​ക്കി​യി​​ല്ല. കോ​വി​ഡ് വ്യാപനവും നി​യ​മം ന​ട​പ്പാ​ക്കു​ന്ന​ത് മാ​റ്റി​വെ​ക്കാ​ൻ കാ​ര​ണ​മാ​യി.

2014 ഡി​സം​ബ​ർ 31നു​മു​മ്പ് കു​ടി​യേ​റി​യ ഹി​ന്ദു, സി​ഖ്, ജ​യി​ൻ, ബു​ദ്ധ, പാ​ഴ്സി, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ​യാ​ണ് പൗ​ര​ത്വ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക. പൗ​ര​ത്വ​ത്തി​നാ​യി മ​തം പ​രി​ഗ​ണി​ക്കു​ന്ന​തും മു​സ്‍ലിം​ക​ളെ ഒ​ഴി​വാ​ക്കി​യ​തും വി​വേ​ച​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ്യാ​പ​ക പ്ര​തി​ഷേ​ധമാണ് രാ​ജ്യ​ത്ത് അ​ര​ങ്ങേ​റി​യി​രു​ന്നത്.

Tags:    
News Summary - Centre likely to notify CAA rules today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.