ന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിെൻറ ഭാഗമായ എല്ലാ വിദേശികളെയും കർശന പരിശോധനക്ക് വിധേയമാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോടും കേന്ദ്ര പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. പരിശോധനയിൽ കോവിഡ് -19 നെഗറ്റീവാണെന്ന് കണ്ടെത്തിയാൽ അവരെ ലഭ്യമായ ആദ്യത്തെ വിമാനത്തിൽ സ്വന്തം രാജ്യത്തേക്ക് നാടുകടത്തണമെന്നാണ് നിർദേശം.
വിമാനം ലഭ്യമാകുന്നത് വെര കോവിഡ് ഇല്ലാത്ത വിദേശികളെ ആതിഥേയർ തന്നെ ക്വാറൻറീനിൽ നിർത്തണമെന്നും സർക്കാർ നിദേശിക്കുന്നു. സമ്മേളനത്തിനെത്തിയ വിദേശ പൗരൻമാർ സംഘങ്ങളായി ഇന്ത്യയുടെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര നടത്തുന്നുണ്ട്. അത് സംസ്ഥാന സർക്കാറുകൾ പരിശോധിക്കുകയും അവരെ കണ്ടെത്തി സമ്പർക്കവിലക്കേർപ്പെടുത്തുകയും ചെയ്യണം.
ഇന്ത്യയിൽ നിന്നുള്ള തബ്ലിഗ് ജമാഅത്ത് പ്രവർത്തകർ മലേഷ്യയിലെ ക്വാലാലംപൂരിലെ പള്ളിയിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ സമ്മേളനത്തിൽ പങ്കെടുത്തവരിൽ പലർക്കും കോവിഡ് -19 പോസിറ്റീവ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. അതിനാൽ, മലേഷ്യയിൽ നിന്ന് എത്തിയവരെ അടിയന്തരമായി വിശദ പരിശോധനക്ക് വിധേയരാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു.
70 ഓളം രാജ്യങ്ങളിൽ നിന്നും ടൂറിസ്റ്റ് വിസയിൽ എത്തിയ 2000 ഓളം വിദേശികൾ മതപരമായ ജോലികളുമായി ബന്ധപ്പെട്ട് രാജ്യത്തിെൻറ പലയിടങ്ങളിലേക്കായി പോയതായും റിപ്പോർട്ടുണ്ട്. രാജ്യത്ത് അവർക്ക് ആറു മാസത്തോളം കഴിയാം. പ്രത്യേക സാഹചര്യത്തലൽ നിസാമുദ്ദീനിലെ തബ്ലിഗ് ആസ്ഥാനത്തേക്ക് ഇവരെ വിളിപ്പിച്ച് സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഡൽഹിയിലെ മർകസ് നിസാമുദ്ദീൻ പള്ളിയിൽ മതസമ്മേളനത്തിനെത്തിയ 128 പേർക്ക് കോവഡി് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ 442 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ രാജ്യം കൂടുതൽ ആശങ്കയിലാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.