ബംഗളൂരു: കുംഭമേളയും വൻ തെരഞ്ഞെടുപ്പ് റാലികളും അനുവദിച്ച കേന്ദ്ര സർക്കാർ കോവിഡ് വ്യാപനത്തിൽ മുഖ്യപങ്ക് വഹിച്ചുവെന്ന് കുറ്റപ്പെടുത്തി കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. രാജ്യം നേരിടുന്ന ആരോഗ്യ അടിയന്തരാവസ്ഥയെ അഭിമുഖീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാവണമെന്നും രോഗവ്യാപനത്തിനെതിെര സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾക്ക് സഹായം നൽകണമെന്നും അദ്ദേഹം കേന്ദ്രത്തിനയച്ച കത്തിൽ ആവശ്യപ്പെട്ടു.
മുമ്പ് പോളിയോ, വസൂരി അടക്കമുള്ള രോഗങ്ങൾക്കെതിരെ രാജ്യം സൗജന്യമായാണ് വാക്സിൻ നൽകിയത്. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം മുന്നിൽക്കണ്ട് ഇൗ സാഹചര്യത്തിലും സൗജന്യമായാണ് വാക്സിൻ നൽകേണ്ടതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. പാർലെമൻററി കമ്മിറ്റിയുടെ മുന്നറിയിപ്പുണ്ടായിട്ടും കോവിഡ് രണ്ടാം ഘട്ട വ്യാപനത്തെ മുൻകൂട്ടി കാണുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു. പകർച്ചവ്യാധിക്കെതിരെ സർക്കാറിന് കാര്യമായൊന്നും െചയ്യാൻ കഴിയാത്തത് ഏറെ ദൗർഭാഗ്യകരമാണ്.
കർണാടകയിൽ രണ്ടാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂലിത്തൊഴിലാളികളും ഒാേട്ടാഡ്രൈവർമാരും ബാർബർമാരും അടക്കമുള്ള അനേകം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണെന്നും അവർക്കായി ആറു മാസത്തേക്ക് സൗജന്യ റേഷനും 10,000 രൂപയും സർക്കാർ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.