റിപബ്ലിക്​ ദിനം: ബംഗാളി​െൻറ നിശ്​ചല ദൃശ്യത്തിന്​ കേന്ദ്രാനുമതിയില്ല

ന്യൂഡൽഹി: റിപബ്ലിക്​ ദിനത്തിൽ പശ്​ചിമ ബംഗാൾ സർക്കാറി​​​െൻറ ടാബ്ലോക്ക്​ ​േകന്ദ്രസർക്കാറി​​​െൻറ അനുമതിയില് ല. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ്​ അനുമതി നിഷേധിച്ചത്​.

രണ്ട്​ തവണ യോഗം കൂടിയതിന്​ ശേഷമാണ്​ പശ്​ചിമ ബംഗ ാളി​​​െൻറ ടാബ്ലോക്ക്​ അനുമതി നിഷേധിച്ചതെന്ന്​ കേന്ദ്രസർക്കാർ വ്യക്​തമാക്കി. ആദ്യ യോഗത്തിന്​ ശേഷം വിശദപരിശോധനക്കായി ഇത്​ വിദഗ്​ധസംഘത്തിന്​ അയക്കുകയായിരുന്നു. അവർ കൂടി പരിശോധിച്ചതിന്​ ശേഷമാണ്​ അനുമതി നൽകേണ്ടെന്ന തീരുമാനത്തിലേക്ക്​ എത്തിയതെന്ന്​ സർക്കാർ വൃത്തങ്ങൾ പറയുന്നു​.

16 സംസ്ഥാനങ്ങളു​ടേയും 6 കേന്ദ്രമന്ത്രാലയങ്ങളുടെയും ടാബ്ലോകളാണ്​ റിപബ്ലിക്​ ദിനപരേഡിലുണ്ടാവുക. ടാബ്ലോകൾ അവതരിപ്പിക്കുന്നതിനായി 52 അപേക്ഷകളാണ്​ ലഭിച്ചത്​. ഇതിൽ നിന്നും 22 എണ്ണം വിദഗ്​ധസംഘം തെരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം, പൗരത്വ ഭേദഗതി നിയമത്തെ ബംഗാൾ എതിർത്തത്​​ കൊണ്ടാണ്​ ടാബ്ലോക്ക്​ അനുമതി നൽകാതിരുന്നതെന്ന്​ തൃണമൂൽ കോൺ​ഗ്രസ്​ എം.പി സൗഗത റോയ്​ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ കേന്ദ്രസർക്കാറും ബംഗാൾ സർക്കാറും തമ്മിൽ കടുത്ത ഭിന്നത നില നിൽക്കുന്നതിനിടെയാണ് ടാബ്ലോക്ക്​ അനുമതി നിഷേധിച്ചിരിക്കുന്നതെന്നത്​ ശ്രദ്ധേയമാണ്​​.

Tags:    
News Summary - Centre Rejects West Bengal's Tableau Proposal For Republic Day Parade-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.