ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നൽകാനുള്ളത് 17,176 കോടി രൂപ മാത്രമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ ധന സഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022 ജൂൺ വരെയുള്ള കണക്കാണ് അവതരിപ്പിച്ചത്.
കോവിഡ് കാലത്ത് ജി.എസ്.ടി സമാഹരിക്കാൻ സാധിച്ചില്ലെങ്കിലും സംസ്ഥാനങ്ങൾക്ക് ഫണ്ട് നൽകിയിരുന്നു. 2020-21ൽ 1.1 ലക്ഷം കോടി രൂപയും 2021-22ൽ 1.59 ലക്ഷം കോടി രൂപയുമാണ് നൽകിയതെന്നും അദ്ദേഹം അവകാശപ്പെട്ടു.
2022 ജൂൺ വരെയുള്ള നഷ്ടപരിഹാരം സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞതായി മറ്റൊരു ചോദ്യത്തിന് ധനമന്ത്രി നിർമല സീതാരാമനും മറുപടി പറഞ്ഞു. ഈ വർഷം ജൂൺ വരെ തമിഴ്നാടിന് 1200.61 കോടി മാത്രമാണ് നൽകാനുള്ളത്. എന്നാൽ, സംസ്ഥാനം യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കുടിശ്ശികയായി കണക്കാക്കാനാവില്ല. 2022-23 വർഷം വിദ്യാഭ്യാസ മേഖലക്ക് ഒരുലക്ഷം കോടിയിലധികം വിതരണം ചെയ്തു. വിദ്യാഭ്യാസ മേഖലക്ക് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകിയതെന്നും ധനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.