ന്യൂഡൽഹി: മ്യാന്മറിൽ നിന്ന് ഇന്ത്യയിലേക്കുള്ള സ്വതന്ത്ര സഞ്ചാരം അവസാനിപ്പിക്കുന്നതിനായി അതിർത്തിയിൽ വേലി കെട്ടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വംശീയ സംഘർഷത്തിനിടെ നൂറുകണക്കിന് മ്യാന്മർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.
''ഇന്ത്യ-മ്യാൻമർ അതിർത്തി ബംഗ്ലാദേശ് അതിർത്തി പോലെ സംരക്ഷിക്കപ്പെടും. മ്യാൻമറുമായുള്ള സ്വതന്ത്ര സഞ്ചാരം ഇന്ത്യ തടയും''-അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനായി ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം സർക്കാർ നിർത്തണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഇന്ത്യയും മ്യാൻമറും 1,643 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ 600 മ്യാന്മര്‍ സൈനികരാണ് അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതെന്നാണ് കണക്ക്. മിസോറാമിലെ ലൗങ്ത്ലായ് ജില്ലയിലേക്കാണ് സൈനികര്‍ അഭയാര്‍ഥികളായി എത്തിയത്. പടിഞ്ഞാറന്‍ മ്യാന്‍മറിലെ സംസ്ഥാനമായ റാഖൈനിലെ സൈനിക ക്യാമ്പുകള്‍ വിഘടനവാദികളായ അരാക്കന്‍ ആര്‍മി (എ.എ) പിടിച്ചെടുത്തതോടെയാണ് സൈനികര്‍ ഇന്ത്യയിലേക്ക് പലായനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.