ന്യൂഡൽഹി: ഡൽഹിയിലെ എ.എ.പി സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ നടക്കുന്ന അധികാരത്തർക്കത്തിൽ സുപ്രിംകോടതി വിധിയിലൂടെ ഡൽഹി സർക്കാരിന് കിട്ടിയ അധികാരം മറികടക്കാൻ പുതിയ ഓർഡിനൻസുമായി കേന്ദ്രം. സ്ഥലംമാറ്റം, നിയമനം എന്നിവയ്ക്ക് പുതിയ അതോറിറ്റി രൂപീകരിച്ചുള്ള ഓർഡിനൻസാണ് കേന്ദ്രം ഇന്നലെ പുറപ്പെടുവിച്ചത്.
ക്രമ സമാധാനം, പൊലീസ്, ഭൂമി ഒഴികെയുള്ള വകുപ്പുകളിലെ സ്ഥലം മാറ്റത്തിലും നിയമനത്തിലും ഡൽഹി സർക്കാരിന് അധികാരങ്ങളുണ്ടെന്നു സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇത് മറി കടക്കാനാണ് കേന്ദ്രം പുതിയ ഉത്തരവ് ഇറക്കിയത്. സംസ്ഥാനത്തിന്റെ അധികാരം വെട്ടിക്കുറയ്ക്കുന്നതും ലഫ്. ഗവർണർക്ക് പൂർണ അധികാരം നൽകുന്നതുമാണ് ഓർഡിനൻസ്.
മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി എന്നിവരാണ് അതോറിറ്റിയിലെ അംഗങ്ങൾ. ഇവരുടെ കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സ്ഥലംമാറ്റം, നിയമനം എന്നീ കാര്യങ്ങളിൽ തീരുമാനമെടുക്കാനാവൂ. അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസം വന്നാൽ ലഫ്. ഗവർണർക്ക് അന്തിമ തീരുമാനമെടുക്കാമെന്നും ഓർഡിനൻസ് പറയുന്നു. സുപ്രിംകോടതി വിധി പ്രകാരം പൂർണ്ണാധികാരം മുഖ്യമന്ത്രിയിൽ എത്തിയത് മറിക്കടക്കാനാണ് ഓർഡിനൻസെന്ന് എ.എപി.യും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.