ചെന്നൈ: സ്ത്രീകളുടെ മാല പറിക്കാൻ ന്യൂഡല്‍ഹിയില്‍ നിന്ന് വിമാനത്തിൽ ചെന്നൈയിലെത്തിയ നാലംഗസംഘം കൈപ്പിടിയിലൊതുക്കിയത് 50പവനും പത്ത് ലക്ഷം രൂപയും. ഒറ്റ ദിവസം കൊണ്ട് പത്ത് സ്ത്രീകളുടെ പക്കൽ നിന്ന് 50 പവൻ മാല പൊട്ടിച്ച സംഘത്തിലെ രണ്ടുപേർ പൊലീസ് പിടിയിലായി. ഡൽഹി സ്വദേശികളായ സഞ്ജയ്(32), സന്ദീപ്(44) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേരില്‍ നിന്ന് 50 പവനും പത്ത് ലക്ഷം രൂപയും പിടിച്ചെടുത്തു. മോഷണംനടന്ന പ്രദേശങ്ങളിലെ രഹസ്യകാമറ ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്.
പള്‍സര്‍ ബൈക്ക് ഉപയോഗിച്ചാണ് സംഘം സ്ത്രീകളുടെ മാല തട്ടിയെടുത്തിരുന്നത്. ബൈക്ക് ഉടമയായിരുന്ന ചെന്നൈ മൈലാപ്പൂർ സ്വദേശി രണ്ട് മാസം മുമ്പ് വാഹനം മറ്റൊരാള്‍ക്ക് വിറ്റിരുന്നെന്ന് പൊലീസിെന അറിയിച്ചു. അന്വേഷണത്തില്‍ ചെന്നൈ സെന്ട്രലിന് സമീപത്തെ വാള്‍ടാക്സ് റോഡിലെ ഒരു ലോഡ്ജിന് മുന്‍വശത്ത് ബൈക്ക് കണ്ടെത്തി. ഉടമസ്ഥരെ അറിയാനായി കാത്തുനിന്നാണ് പൊലീസ് മോഷ്ടാക്കളെ പിടിച്ചത്.
ലോഡ്ജിൽ താമസിച്ച് ചെന്നൈ കേന്ദ്രീകരിച്ച് മാല തട്ടിയെടുക്കല്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ ഇവർ ഏർപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റ് രണ്ടുപേർക്കായി ഉൗർജിത അന്വേഷണം തുടങ്ങി. ചെന്നൈയില്‍ നിന്ന് കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ന്യൂഡല്‍ഹിയിലാണ് വിറ്റിരുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നായി 10 ലക്ഷം രൂപയും കവർന്നു. ചെന്നൈ പുളിയന്തോപ്പ്, മൈലാപ്പൂര്, കില്‍പ്പോക്ക്, ടി.നഗര്‍ പ്രദേശങ്ങളില്‍ നിന്നാണ് സ്ത്രീകളുടെ മാല തട്ടിയെടുത്തത്. സ്ത്രീകളെയും പ്രായമായവരെയുമാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.