ന്യൂഡൽഹി: ന്യൂഡൽഹി: രണ്ടാമൂഴം അധികാരത്തിലേറി ആറുമാസം പിന്നിടുേമ്പാൾ പ്രധാനമന്ത്ര ി നരേന്ദ്ര മോദിയും ബി.ജെ.പിയും പുതിയ വെല്ലുവിളികൾക്കു മുന്നിൽ. മൊത്ത ആഭ്യന്തര ഉൽപാ ദനനിരക്ക് നാലര ശതമാനത്തിലേക്ക് താഴ്ത്തിയ സാമ്പത്തികമാന്ദ്യം ജനങ്ങൾക്കിടയിൽ സ ൃഷ്ടിക്കുന്ന നിരാശ ഒരു വശത്ത്. പ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യം വഴി പ്രതിപക്ഷ നിര തകർച്ചയിൽനിന്ന് ഉണർന്നെഴുന്നേറ്റ രാഷ്ട്രീയചിത്രം മറുവശത്ത ്.
അഞ്ചുവർഷം കൊണ്ട് ഇന്ത്യയെ അഞ്ചുലക്ഷം കോടി ഡോളറിെൻറ സമ്പദ്വ്യവസ്ഥയാക്കുമെന്നാണ് രണ്ടാമത് അധികാരമേൽക്കുേമ്പാൾ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനം. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയെന്നും ഇക്കാര്യത്തിൽ ചൈനയോടു മത്സരിക്കുന്ന രാജ്യമെന്നുമുള്ള അവകാശവാദങ്ങളും പൊളിഞ്ഞു. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സമ്പദ്വ്യവസ്ഥ ചുരുങ്ങിയത് എട്ടു ശതമാനം വളർച്ച കൈവരിക്കണം. എന്നാൽ, എത്തിനിൽക്കുന്നത് പകുതിയോളം തകർച്ചയിലാണ്. വാഗ്ദാനങ്ങൾ നടപ്പാക്കാനാവുന്നില്ല. ഇതുവരെ സ്വീകരിച്ച നടപടികൾ തകർച്ച താങ്ങിനിർത്തുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
സാമ്പത്തികമാന്ദ്യം കർഷകർ മുതൽ കോർപറേറ്റുകൾ വരെയുള്ളവരെ വലിയ തോതിൽ അലട്ടുകയാണ്. നിർമാണരംഗത്തും കാർഷിക മേഖലയിലും അടക്കം മരവിപ്പാണ് നിലനിൽക്കുന്നത്. വാങ്ങൽ ശേഷി കുറഞ്ഞതിനാൽ ഉപഭോഗം കുറഞ്ഞു. നിക്ഷേപവും കയറ്റുമതിയും ഇടിഞ്ഞു. വിപണിയിൽ ഡിമാൻറ് വർധിക്കുന്നില്ല എന്നു മാത്രമല്ല, മരവിപ്പ് നേരിടുകയും ചെയ്യുന്നു. പൊതുമേഖലയിലെ ആസ്തി വിൽപന, റിസർവ് ബാങ്കിെൻറ കരുതൽശേഖരം തുടങ്ങിയ മാർഗങ്ങളിലൂടെയാണ് സർക്കാർ ഖജനാവിലെ പോരായ്മ നികത്തിവരുന്നത്.
ധനക്കമ്മി ആറുമാസം കൊണ്ടുതന്നെ ബജറ്റിൽ പറഞ്ഞതിനേക്കാൾ കൂടി. മാന്ദ്യം നീങ്ങി സാമ്പത്തിക രംഗത്ത് ഉണർവുണ്ടാകാൻ സമീപഭാവിയിൽ കഴിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രധാന സഖ്യകക്ഷിയായ ശിവസേന കൈവിട്ടതടക്കം പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടു. ജനങ്ങൾക്കിടയിൽ പടരുന്ന അതൃപ്തി ഹിന്ദുത്വ വികാരം ഇളക്കിവിട്ട് മറികടക്കുന്നതാണ് പതിവു രീതികൾ. എന്നാൽ, മുരടിപ്പിെൻറ തിക്തഫലങ്ങളാണ് പൊതുസമൂഹത്തിലെ സജീവ ചർച്ച. ഈ സാഹചര്യം വരുന്ന തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയാകുമെന്ന ആശങ്ക ബി.ജെ.പിക്കുണ്ട്.
പരിഷ്കാര വേഗം അവകാശപ്പെട്ട് പ്രധാനമന്ത്രി
ന്യൂഡൽഹി: ആറുമാസം കൊണ്ട് പരിഷ്ക്കാര വേഗം കൈവരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 370ാം ഭരണഘടന വകുപ്പിലെ മാറ്റം, സാമ്പത്തിക പരിഷ്ക്കാരങ്ങൾ, പാർലമെൻറിെൻറ മെച്ചപ്പെട്ട പ്രകടനം, ഉറച്ച വിദേശനയം എന്നീ കാര്യങ്ങൾ ഉദാഹരണമാണെന്ന് അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. വ്യവസായ ബന്ധ ചട്ടം വരുന്നു, കോർപറേറ്റ് നികുതി കുറച്ചു.
തന്ത്രപരമായ ഓഹരി വിൽപന നടപ്പാക്കുന്നു. ബാങ്ക് ലയനം നടപ്പാക്കുന്നു. കർഷകർക്ക് കിസാൻ സമ്മാന നിധിയുടെ പ്രയോജനം ലഭ്യമാകുന്നു -അദ്ദേഹം പറഞ്ഞു. സമീപകാലത്ത് സ്വീകരിച്ച ഘടനപരമായ മാറ്റങ്ങൾക്കൊപ്പം സമ്പദ്വ്യവസ്ഥയിൽ പുതിയ ഇടപെടലുകൾ സർക്കാർ നടത്തുമെന്നാണ് ജി.ഡി.പി 4.5 നിരക്കിലെത്തിയതിനെക്കുറിച്ച ധനമന്ത്രി നിർമല സീതാരാമെൻറ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.