കെണിയിൽ കുടുങ്ങിയ എലി കെണിയായി, അജയ്​ കുമാറിനെ പൊലീസ്​ പൊക്കി -Video

ചണ്ഡിഗഡ്​: കെണിയിൽ കുടുങ്ങിയ എലി തനിക്ക്​ വലിയ ​െകണിയായി മാറുമെന്ന്​ ചണ്ഡിഗഡിലെ സെക്​ടർ 23ൽ താമസക്കാരനായ അജയ്​ കുമാർ കരുതിയിരുന്നില്ല. വീട്ടിലെ എലിശല്യം കാരണം കെണിയൊരുക്കാൻ തീരുമാനിച്ചത്​ അജയ്​ കുമാറിനെ​ കൊണ്ടെത്തിച്ചത്​ പൊലീസ്​ സ്​റ്റേഷനിലാണ്​. 

കെണിയിൽ കുടുങ്ങിയ എലിയെ വീടിനടുത്ത്​ എവി​െടയെങ്കിലും ഉപേക്ഷിക്കാനാണ്​ ആ ഇരുമ്പുകൂടൂമായി അയാൾ പുറത്തിറങ്ങിയത്​. പറ്റിയ സ്​ഥലം നോക്കി എലിയെ തുറന്നുവിട്ട്​ വീട്ടിലേക്ക്​ തിരിച്ചുനടക്കുന്നതിനിടയിൽ പൊടുന്നനെയെത്തിയ പൊലീസ്​ പട്രോളിങ്​ ജീപ്പ്​ പദ്ധതികളെല്ലാം താളം തെറ്റിച്ചു. ​പുലർകാല നടത്തത്തിനിറങ്ങിയവരെ പൊക്കാൻ റോന്തുചുറ്റുന്ന പൊലീസി​​െൻറ മുന്നിലാണ്​ മദർ തെരേസ ഹോമിനു മുന്നിൽവെച്ച്​ എലിപ്പെട്ടിയുമായി അജയ്​ കുടുങ്ങിയത്​. ലോക്​ഡൗൺ ലംഘിച്ച്​ പുറത്തിറങ്ങിയതിന്​ പൊലീസ്​ സംഘം അയാളെ പിടികൂടി. 

Full View

കുളിക്കാനിറങ്ങും മുമ്പ്​ കെണിയിൽ എലി കുടുങ്ങിയതു കണ്ട്​ അതിനെ ഉപേക്ഷിക്കാനിറങ്ങിയതാ​െണന്നുള്ള കഥകളൊക്കെ പറഞ്ഞുനോക്കിയെങ്കിലും അവർ വിട്ടില്ല. ആ എലിപ്പെട്ടിയുമായി അജയ്​ കുമാറിനെ മറ്റു ലോക്​ഡൗൺ ലംഘകർക്കൊപ്പം സെക്​ടർ 17 പൊലീസ്​ സ്​റ്റേഷനിലേക്ക്​ കൊണ്ടുപോയി. 
പിന്നീട്​ മണിക്കൂറുകൾ സ്​റ്റേഷനു മുന്നിലെ വഴിയിൽ ഇരുത്തിച്ചശേഷമാണ്​ അജയ്​ കുമാറിനെ പൊലീസ്​ പോകാൻ അനുവദിച്ചത്​. 

Tags:    
News Summary - Chandigarh man 'trapped' in police web for violating lock-down to release mouse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.