അഴിമതി കേസിൽ ചന്ദ്രബാബു നായിഡു അറസ്റ്റിൽ

ന്യൂഡൽഹി: തെലങ്കു ദേശം പാർട്ടി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ എൻ.​ചന്ദ്രബാബു നായിഡു അറസ്റ്റിൽ. നന്ദയാൽ പൊലീസാണ് ശനിയാഴ്ച പുലർച്ചെ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതെന്ന് പാർട്ടി വക്താവ് അറിയിച്ചു.

ഡി.ഐ.ജി രഘുരാമി റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം ആ.കെ ഹാളിൽ പ്രവർത്തിക്കുന്ന നായിഡുവിന്റെ ക്യാമ്പിലെത്തിയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. പൊലീസെത്തുമ്പോൾ നായിഡു കാരവനിൽ വിശ്രമിക്കുകയായിരുന്നു.

പൊലീസിന് ടി.ഡി.പി പ്രവർത്തകരിൽ നിന്നും കടുത്ത പ്രതിരോധം നേരിടേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്. നായിഡുവിന് സുരക്ഷ നൽകുന്ന എസ്.പി.ജി സംഘവും പൊലീസിനെ പ്രതിരോധിച്ചു. നിയമപ്രകാരം രാവിലെ അഞ്ചര വരെ ആരെയും നായിഡുവിന് അടുത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് എസ്.പി.ജി സംഘം നിലപാടെടുത്തു.

പിന്നീട് ശനിയാഴ്ച രാവിലെ ആറ് മണിക്കാണ് നായിഡുവിനെ ​പൊലീസ് കസ്റ്റഡിയിലെടുത്തത്. ആന്ധ്രപ്രദേശ് സ്കിൽ ഡെവലപ്മെന്റ് അഴിമതിയിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് ഡി.ഐ.ജി പറഞ്ഞു. നായിഡുവിനെ വിജയവാഡയിലേക്ക് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - Chandrababu Naidu of TDP arrested by Andhra Pradesh Police in skill development case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.