അമരാവതി: ഭാര്യ ഭുവനേശ്വരിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇതുവരെ രാഷ്ട്രീയത്തില്‍ പോലുമിറങ്ങാത്ത ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്നാണ് ടി.ഡി.പിനേതാവായ ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണം.
''കഴിഞ്ഞ രണ്ടര വര്‍ഷമായി അപമാനം സഹിച്ചാണ് കഴിയുന്നത്. എന്നാല്‍ ഒരിക്കലും ശാന്തത കൈവിട്ടില്ല. എന്നാല്‍, ഇന്ന് അവര്‍ എന്‍റെ ഭാര്യയെപ്പോളും വെറുതെ വിടുന്നില്ല. അന്തസോടെയാണ് എല്ലായ്പോഴും ജീവിച്ചത്. ഇത് എനിക്ക് സഹിക്കാന്‍ കഴിയില്ല. സഭക്കുള്ളില്‍ താന്‍ അപമാനിക്കപ്പെട്ടു''-അദ്ദേഹം പറഞ്ഞു.
#WATCH | Former Andhra Pradesh CM & TDP chief Chandrababu Naidu breaks down at PC in Amaravati
— ANI (@ANI) November 19, 2021
He likened the Assembly to 'Kaurava Sabha' & decided to boycott it till 2024 in protest against 'ugly character assassinations' by YSRCP ministers & MLAs, says TDP in a statement pic.twitter.com/CKmuuG1lwy
ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ പരാമർശങ്ങൾ നിഷേധിക്കാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നും നായിഡു പറഞ്ഞു.
വെള്ളിയാഴ്ച ആന്ധ്ര നിയമസഭയില്‍ കാർഷിക മേഖലയെച്ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ തർക്കമുണ്ടായി. ചന്ദ്രബാബു നായിഡു സംസാരിക്കുമ്പോൾ സ്പീക്കര്‍ തമ്മിനേനി മൈക്ക് ഓഫ് ചെയ്‌തതിൽ പ്രതിഷേധിച്ച് നായിഡു പുറത്തേക്കിറങ്ങി. ഇനി മുഖ്യമന്ത്രിയായതിനുശേഷം മാത്രമേ തിരിച്ചുവരൂ എന്ന നാടകീയ പ്രഖ്യാപനവും നടത്തിയാണ് നായിഡു സഭ വിട്ടിറങ്ങിയത്.
എന്നാല്‍ ചന്ദ്രബാബുവിന്റെ കരച്ചില്‍ നാടകമാണെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കുപ്പം മുനിസിപ്പാലിറ്റിയില്‍ 25ല്‍ 19സീറ്റും നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന്‍റെ നിരാശയിലാണ് നായിഡുവെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.