കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഭരണമാറ്റം അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ. സംസ്ഥാനത്ത് ബി.ജെ.പിയുടെ രഥയാത്ര ഈ പ്രക്രിയക്ക് ശക്തി പകർന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അഴിമതിയും പ്രീണനവും വർധിച്ചുവരുന്നു. കഴിഞ്ഞ ഒരു വർഷമായി വിവിധയിടങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് ബംഗാളിലെ ഭരണമാറ്റമാണ്. ബന്ധുക്കളുടെ ഭരണത്തിൽ ജനങ്ങൾ മടുപ്പ് പ്രകടിപ്പിച്ച് തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും ബന്ധുവും തൃണമൂൽ കോൺഗ്രസ് എം.പിയുമായ അഭിഷേക് ബാനർജിക്കുമെതിരെയായിരുന്നു പേരെടുത്ത് പറയാതെയുള്ള വിമർശനം. അഭിേഷക് ബാനർജിക്ക് നിരവധി അഴിമതികളിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രിൽ -മെയ് മാസങ്ങളിൽ നടക്കുന്ന ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. മുതിർന്ന ബി.ജെ.പി നേതാക്കളായ അമിത് ഷാ, ജെ.പി. നഡ്ഡ തുടങ്ങിയവർ ഇതിനുമുന്നോടിയായി ബംഗാളിലെത്തി. നഡ്ഡയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇപ്പോൾ രഥയാത്ര സംഘടിപ്പിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.