മുംബൈ: റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമടക്കം 16പേർ പ്രതികളായ ടെലിവിഷൻ റേറ്റിങ് പോയന്റ് (ടി.ആർ.പി) തട്ടിപ്പ് കേസ് പിൻവലിച്ച് പ്രത്യേക പി.എം.എൽ.എ കോടതിയും. ആർക്കും പരാതിയില്ലാത്തതിനാൽ ആരെയും ശിക്ഷിക്കാനാകില്ലെന്നുപറഞ്ഞ് മുംബൈ പൊലീസ് കഴിഞ്ഞ മാർച്ചിൽ കേസ് പിൻവലിച്ചിരുന്നു.
പൊലീസ് കേസിന്റെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന (പി.എം.എൽ.എ) നിയമ പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കേസെടുത്തത്. പൊലീസ് കേസ് പിൻവലിക്കാൻ കോടതി അനുമതി നൽകിയതോടെ, ഇ.ഡി കേസിന് പ്രസക്തിയില്ലാതായി. ശനിയാഴ്ചയാണ് പ്രത്യേക കോടതി കേസ് പിൻവലിക്കലിന് അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.