ബ്രിജ്​ ഭൂഷൺ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന്​ കുറ്റപത്രം

ന്യൂഡൽഹി: വനിത ഗുസ്തി താരങ്ങൾക്കെതിരെ ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ്​ ഭൂഷൺ ശരൺ സിങ്​ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്നും ​ കേസില്‍ വിചാരണ നേരിടണമെന്നും ഡല്‍ഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. ഒരു താരം തുടര്‍ച്ചയായി അതിക്രമം നേരിടേണ്ടി വന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കേസിൽ 108 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇതിൽ 15 പേര്‍ പരിശീലകരാണ്​. അന്വേഷണത്തിനിടെ റഫറിമാര്‍ ഗുസ്തി താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. കേസില്‍ ബ്രിജ് ഭൂഷണേയും സാക്ഷികളെയും വിസ്തരിക്കണമെന്നും ശിക്ഷിക്കണമെന്നും ഡല്‍ഹി പോലീസ് കോടതിയോട് അഭ്യർഥിച്ചു. ആരോപണങ്ങളെല്ലാം ബ്രിജ് ഭൂഷണ്‍ നിഷേധിച്ചതായി കുറ്റപത്രത്തിലുണ്ട്.

ആറു വനിത ഗുസ്തി താരങ്ങളുടെ പരാതിയിൽ ഡൽഹി കൊണാട്ട്​​പ്ലേസ്​ പൊലീസ്​ സ്​റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജൂൺ 15നാണ്​ 1,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്​. നിരവധി തെളിവുകള്‍ കണ്ടെത്തിയതായും ബ്രിജ്​ ഭൂഷൺ ജൂലൈ 18ന്​ നേരിട്ട്​ ഹാജരാകണമെന്നും ഡൽഹി റോസ്​ അവന്യു കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

Tags:    
News Summary - charge sheet says that Brij Bhushan committed sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.