പ്രജ്വൽ രേവണ്ണക്കും എച്ച്‌.ഡി രേവണ്ണക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു

ബംഗളൂരു: ലൈംഗിക പീഡനാരോപണത്തിൽ മുൻ എം.പി പ്രജ്വൽ രേവണ്ണക്കും പിതാവും എം.എൽ.എയുമായ എച്ച്‌.ഡി രേവണ്ണക്കുമെതിരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റിന്‍റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കുറ്റപത്രം സമർപ്പിച്ചു.

150 ഓളം സാക്ഷികളുടെ മൊഴികൾ അടങ്ങിയ 2000 പേജുള്ള കുറ്റപത്രമാണ് പ്രജ്വലിനെതിരയുള്ളതെന്ന് എസ്.ഐ.ടി പറഞ്ഞു.

സ്‌പോട്ട് ഇൻസ്പെക്ഷൻ, ബയോളജിക്കൽ, ഫിസിക്കൽ, സയന്‍റിഫിക്, മൊബൈൽ, ഡിജിറ്റൽ, മറ്റ് പ്രസക്തമായ തെളിവുകൾ എന്നിവയെല്ലാം കുറ്റപത്രത്തിലുണ്ട്. കൂടാതെ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് വിദഗ്ധാഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നും എസ്.ഐ.ടി പറഞ്ഞു.

ഇവരുടെ താമസസ്ഥലത്തെ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനും മകനുമെതിരെ ആദ്യ പരാതി രജിസ്റ്റർ ചെയ്തത്. ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് യുവതി ആരോപിച്ചു.

മകൻ പ്രജ്വൽ രേവണ്ണ പീഡിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്നും ഫാമിലെ മുൻ ജോലിക്കാരിയെ പീഡിപ്പിച്ചുവെന്നുമാണ് രേവണ്ണക്കെതിരെയുള്ള കേസുകൾ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ഹാസനിൽ നിന്ന് പ്രജ്വല് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

Tags:    
News Summary - charge sheet was filed against Prajwal Revanna and HD Revanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.