പാണ്ഡുർന (മധ്യപ്രദേശ്): മഹാരാഷ്ട്ര അതിർത്തിയോട് ചേർന്ന മധ്യപ്രദേശിലെ പാണ്ഡുർന ജില്ലയിൽ ഭോപ്പാലിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് അഞ്ചു പേർ മരിക്കുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുമ്പോൾ ബസ് മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. മമ്ത ഗുപ്ത (32), വിനോദ് യാദവ് (32), ദീപക് കക്കോഡിയ (26), ബാബു ഖാൻ (54), ബി. വെങ്കട്ട് നരസിംഹ റെട്ടി (49) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ മോഹിത് ഘട്ടിൽ ഡിവൈഡറിൽ ഇടിച്ചാണ് ബസ് മറിഞ്ഞതെന്ന് പൊലീസ് സബ് ഡിവിഷനൽ ഓഫിസർ ബ്രിജേഷ് ഭാർഗവ പറഞ്ഞു. മൂന്ന് യാത്രക്കാർ സംഭവസ്ഥലത്ത് വെച്ചും രണ്ട് പേർ നാഗ്പൂരിലെ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
അപകടവിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.