ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസ് എടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയെന്ന് ബൃന്ദ

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഇതുമായി ബന്ധപ്പെട്ട വിഷയം ഹൈകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുണ്ടായാൽ ഇക്കാര്യത്തിൽ കേസെടുക്കുമെന്നും സംസ്ഥാന സർക്കാറിനെ പിന്തുണച്ച് ബൃന്ദ കാരാട്ട് പറഞ്ഞു.

ഹേമ കമ്മിറ്റി ജുഡീഷ്യൽ കമീഷനല്ല. കേസെടുക്കണമെന്ന ശിപാർശ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ല. എന്നാൽ, റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവകരമുള്ളതാണ്. സ്ത്രീകൾ ധൈര്യപൂർവം വന്ന് പരാതി നൽകുന്നില്ല എന്നതും ഞെട്ടിക്കുന്നതാണെന്ന് ബൃന്ദകാരാട്ട് പറഞ്ഞു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാതി കിട്ടിയാൽ കേസെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എത്ര ഉന്നതനായാലും നിയമനടപടികളുമായി മുന്നോട്ട് പോകും. പരാതി ലഭിക്കാതെ നടപടികളുമായി മുന്നോട്ട് പോയാൽ കേസ് നിലനിൽക്കില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ ഉൾപ്പടെ നിർദേശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്തിനെതിരെ ആരോപണത്തിന്റെ പേരിൽ നടപടിയെടുക്കാനാവില്ലെന്നും സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു. രഞ്ജിത് ഇന്ത്യകണ്ട പ്രഗൽഭനായ കലാകാരനാണ്. രേഖാമൂലം പരാതി കിട്ടിയാൽ രഞ്ജിത്തിനെതിരെ അന്വേഷണം ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - Hema committee report: Brinda says the court should decide whether to take the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.