റായ്പുർ: 75ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഗഡിൽ പുതിയ ജില്ലകളും താലൂക്കുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ. നാലു പുതിയ ജില്ലകളും 18 താലൂക്കുകളുമാണ് പ്രഖ്യാപിച്ചത്.
മൊഹ്ല മൻപുർ, സാരൻഗഡ് -ബിലായ്ഗഡ്, ശക്തി, മനേന്ദ്രഗഡ് എന്നിവയാണ് പുതിയ ജില്ലകൾ. ഇതോടെ ഛത്തീസ്ഗഡിലെ ജില്ലകളുടെ എണ്ണം 32 ആയി.
75ാം സ്വാതന്ത്ര്യദിനത്തിൽ റായ്പുരിലെ െപാലീസ് പരേഡ് ഗ്രൗണ്ടിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യദിനത്തിലെ ആഘോഷം നിരവധി പോരാളികളെയും രക്തസാക്ഷികെളയും അവരുടെ ധീരതയെയും ഓർമിപ്പിക്കുന്നുവെന്നും അവർ കാരണത്താലാണ് ഇന്ന് നാം സ്വതന്ത്രമായി ശ്വസിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.