ന്യൂഡൽഹി: മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ലാത്ത പ്രാഥമിക സേവിങ്സ് ബാങ്ക് അക്കൗണ ്ട് ഉടമകൾക്ക് ചെക്ക് ബുക്ക്, എ.ടി.എം തുടങ്ങിയ സൗകര്യങ്ങൾ നൽകണമെന്ന് ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം. പ്രതിമാസം നാലു തവണ വരെ സർവിസ് ചാർജില്ലാതെ എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ അനുവദിക്കണം. ‘നെഫ്ട്’ തുടങ്ങിയ മാർഗങ്ങളിലുള്ള ഒാൺലൈൻ പണമിടപാടിന് സർവിസ് ചാർജ് ഇൗടാക്കരുതെന്ന് കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് നിർദേശിച്ചിരുന്നു. ചെക്ക് ബുക്ക്, എ.ടി.എം കാർഡ് എന്നിവ നൽകുന്നതിന് മിനിമം ബാലൻസ് വേണമെന്ന് പ്രാഥമിക അക്കൗണ്ടുകാരോട് ആവശ്യപ്പെടുന്നതിൽ നിന്ന് ബാങ്കുകളെ വിലക്കുന്നതാണ് ഇപ്പോഴത്തെ നിർദേശം. എന്നാൽ, സാധാരണ സേവിങ്സ് അക്കൗണ്ടുകൾക്ക് മിനിമം ബാലൻസ് തുടർന്നും വേണ്ടിവരും.
10 ലക്ഷം രൂപയിൽ കൂടുതൽ ഒാരോ വർഷവും റൊക്കം പണമായി പിൻവലിച്ചാൽ മൂന്നു മുതൽ അഞ്ചു ശതമാനം വരെ നികുതി നൽകണമെന്ന വ്യവസ്ഥ കൊണ്ടുവന്ന് ഒാൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.