ന്യൂഡൽഹി: പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ സ്വീകരിക്കാനിരിക്കുകയാണ് രാജ്യം. ഉച്ചയോടെ വാഗാ അതിർത്തി വഴി മോചിപ്പിക്കുന്ന അഭിനന്ദനെ സ്വീകരിക്കാൻ മാതാപിതാക്കൾ ഡൽഹിയിലെത്തി. അഭിനന്ദിനെ സ്വീകരിക്കാനായി ഇരുവരും ഡൽഹിയിൽ നിന്നും അമൃത്സറിലേക്ക് തിരിക്കും.
അഭിനന്ദനെ സ്വീകരിക്കാനായി പിതാവും മുൻ എയർ മാർഷലുമായ എസ്. വർധമാൻ, അമ്മ ശോഭ വർധമാൻ എന്നിവർ സഞ്ചരിച്ച വിമാനത്തിൽ സഹയാത്രികർ ഇരുവർക്കുമായി ആഘോഷഭരിതമായ വരവേൽപ്പാണ് സമ്മാനിച്ചത്. കയ്യടിച്ചും കൂടെ നിന്ന് ഫോട്ടോ എടുത്തും സഹയാത്രികർ രാജ്യത്തിന്‍റെ വീരനായകന്‍റെ മാതാപിതാക്കൾക്ക് ആദരവർപ്പിച്ചു.
മകൻ സുരക്ഷിതനാണെന്ന് വർധമാൻ മാധ്യമങ്ങളോട് പറഞ്ഞു. മകന്‍റെ ധീരതയില്‍ അഭിമാനിക്കുന്നു. ഒരു തികഞ്ഞ സൈനികനാണെന്ന് അഭി തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.