ഭോപ്പാൽ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ നമീബിയയിൽ നിന്നെത്തിച്ച ചീറ്റപ്പുലികളിൽ ഒന്നുകൂടി ചത്തു. ശൗര്യ എന്ന് പേരിട്ട ചീറ്റയാണ് ചൊവ്വാഴ്ച ചത്തത്. ഇതോടെ കഴിഞ്ഞ 10 മാസത്തിനിടെ ഇവിടെ ചത്ത ചീറ്റകളുടെ എണ്ണം 10 ആയി.
ഇന്ന് രാവിലെയാണ് ചീറ്റകളിലൊന്നിന് അസ്വസ്ഥതകൾ കണ്ടെത്തിയത്. തുടർന്ന് ചീറ്റക്ക് ചികിത്സ നൽകിയെങ്കിലും വൈകീട്ടോടെ ജീവൻ വെടിഞ്ഞു. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72ാമത് ജന്മദിനത്തോടനുബന്ധിച്ചാണ് പ്രൊജക്ട് ചീറ്റയുടെ ഭാഗമായി 2022 സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചത്. ഇതില്‍ മൂന്നു കുഞ്ഞുങ്ങളുള്‍പ്പടെ 10 എണ്ണമാണ് ചത്തത്. രാജ്യത്ത് 70 വര്‍ഷം മുമ്പ് വംശനാശം സംഭവിച്ച ചീറ്റകളെ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ഇന്ത്യയുടെ പദ്ധതിയായിരുന്നു പ്രൊജക്ട് ചീറ്റ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.