ചെന്നൈ: തമിഴ്നാട്ടിൽ ഒാക്സിജൻ ലഭ്യമാവാതെ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ 13 പേർ മരിച്ചതായി ആരോപണം. ബുധനാഴ്ച രാത്രി ചെങ്കൽപേട്ട് ഗവ. ആശുപത്രിയിലാണ് സംഭവം. കോവിഡ് വാർഡുകളിലും െഎ.സി.യുവിലും മറ്റുമുള്ള രോഗികളാണ് ശ്വാസംകിട്ടാതെ ഒറ്റ രാത്രിയിൽ മരിച്ചത്.
തീവ്രപരിചരണ വിഭാഗത്തിലേക്കുള്ള ഒാക്സിജൻ വിതരണം രണ്ടു മണിക്കൂറോളം നിലച്ചതായാണ് പരാതി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരെയും നഴ്സുമാരെയും വിവരമറിയിച്ചെങ്കിലും അവർ നിസ്സഹായരായിരുന്നു. സാധാരണ ദിവസങ്ങളിൽ 2.3 കിലോലിറ്റർ ഒാക്സിജനായിരുന്നു ആവശ്യം.
എന്നാൽ, ചൊവ്വാഴ്ച 4.4 കിലോലിറ്റർ ഒാക്സിജനായിരുന്നു വേണ്ടത്. ഇക്കാര്യം ബന്ധെപ്പട്ട അധികൃതരെ ഡോക്ടർമാർ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിെൻറ വീഴ്ചയാണിതിന് കാരണമായതെന്നും ഡോക്ടർമാർ ആരോപിച്ചു. അതേസമയം, ഒാക്സിജനുണ്ടെന്ന് നേരത്തെ ഉറപ്പുവരുത്തിയിരുന്നതായും സാേങ്കതിക പ്രശ്നങ്ങളാവാം കാരണമെന്നും ജില്ല കലക്ടർ എ. ജോൺ ലൂയിസ് അറിയിച്ചു. ഒാക്സിജൻ ദുരന്തത്തെക്കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
തമിഴ്നാട്ടിൽ ചെന്നൈക്കുശേഷം ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലാണ്. രണ്ടാഴ്ച മുമ്പ് വെല്ലൂരിലും ഒാക്സിജൻ കിട്ടാതെ ഏഴ് രോഗികൾ മരിച്ചത് വൻ ഒച്ചപ്പാടിനിടയാക്കിയിരുന്നു.
മധുരയിലെ സർക്കാർ- സ്വകാര്യ ആശുപത്രികളിലും കടുത്ത ഒാക്സിജൻക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ പ്രതിദിനം 21,000ത്തിലധികം പേർക്കാണ് കോവിഡ് ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.