ചെന്നൈ: കോവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ മൃതദേഹം കൊണ്ടുവന്ന ആംബുലൻസിന് നേരെ പ്രദേശവാസികൾ കല്ലെറിഞ് ഞു. ഡോക്ടറും പ്രദേശത്തെ ഒരു ആശുപത്രി ചെയർമാനുമായിരുന്ന 55 കാരൻ കഴിഞ്ഞ 15 ദിവസമായി െചന്നൈ അപ്പോളോ ആശുപത്ര ിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് ഇദ്ദേഹം മരിച്ചത്.
ഇദ്ദേഹത്തിെൻറ മൃതദേഹം സംസ്കരിക്കാനാനായ ി ആദ്യം കീഴ്പ്പാക്കത്തെ ശ്മശാനത്തിലെത്തിച്ചെങ്കിലും ആളുകളുടെ പ്രതിഷേധത്തെ തുടർന്ന് അണ്ണാനഗറിലെ ശ്മശാനത്തിലെത്തിക്കുകയായിരുന്നു. എന്നാൽ അണ്ണാനഗറിൽ സംഘം േചർന്ന് ഒരുകൂട്ടം ആളുകൾ ആംബുലൻസിന് നേെര കല്ലെറിയുകയായിരുന്നു. സംഭവത്തിൽ 20ഒാളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചെന്നൈ കോർപറേഷൻ അധികൃതരാണ് ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാനാവശ്യമായ നടപടി ക്രമങ്ങളെല്ലാം കീഴ്പ്പാക്കത്ത് പൂർത്തികരിച്ചിരുന്നത്. എന്നാൽ മൃതദേഹവുമായി അവിടത്തെ ശ്മശാനത്തിലെത്തിയേപ്പാൾ 200 ഒാളം പേർ ചേർന്ന് പ്രതിഷേധിച്ചു. സ്ഥലത്ത് െപാലീസും എത്തിയിരുന്നു. തുടർന്ന് കോർപറേഷൻ അധികൃതരുടെ നിർദേശപ്രകാരം മൃതദേഹം സംസ്കരിക്കാനായി അണ്ണാനഗറിൽ എത്തിച്ചു.
അവിടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെ 60 ഒാളം പേർ ചേർന്ന് ആംബുലൻസിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് മറ്റൊരു ഡോക്ടറായ പ്രദീപ് കുമാർ പറഞ്ഞു. കുടുംബാംഗങ്ങളും ചില ഡോക്ടർമാരും മാത്രമാണ് സംസ്കാര ചടങ്ങിനെത്തിയിരുന്നത്. കല്ലേറിൽ ആംബുലൻസ് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.