ചെന്നൈ: ചെന്നൈ വടപളനിയിലെ അപ്പാർട്ട്മെൻറിൽ ഉണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുംഉൾപ്പെടുന്നു. മീനാക്ഷി(60), സെല്‍വി(30), ശാലിനി)10), സഞ്ജയ്(4) എന്നിവരാണ് മരണപ്പെട്ടത്.
ഏഴ് പേരെ അഗ്നിശമന സേനാ വിഭാഗം രക്ഷപ്പെടുത്തി. പുലര്‍ച്ചെ 4.45 ഓടെയാണ് സൗത്ത് പെരുമാള്‍ സ്ട്രീറ്റിലെ പാര്‍പ്പിട സമുച്ചയത്തില്‍ അഗ്നിബാധയുണ്ടായത്.
മരിച്ചവരുടെ ദേഹത്ത് പൊള്ളലേറ്റ പാടില്ല. ഇവർ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.