ചെന്നൈ: ചെന്നൈ ടി നഗറിൽ വൻ അഗ്നിബാധയുണ്ടായ കെട്ടിടത്തിെൻറ രണ്ടു നിലകൾ തകർന്നു വീണു. പനഗല്‍ പാര്‍ക്കിലുള്ള വസ്‌ത്രവ്യാപാരസ്ഥാപനമായ ചെന്നൈ സില്ക്സിെൻറ കെട്ടിടമാണ് അഗ്നിബാധയെ തുടർന്ന് ഭാഗികമായി തകർന്നത്. ഏഴു നിലകളുള്ള കെട്ടിടത്തിെൻറ രണ്ടു നിലകൾ പൂർണാമായും തകർന്നു.
വ്യാഴാഴ്ച പുലർച്ചെ 3.20 ഒാടെയാണ് കെട്ടിടം തകർന്നത്. തീ പടര്‍ന്ന് ചുമരുകൾക്കും തൂണുകൾക്കും വിള്ളൽ വീണ് ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം തകര്‍ന്നു വീണേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശവാസികളെ സ്ഥലത്തു നിന്ന് നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇൗ ഭാഗത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെയാണ് ചെന്നൈ സിൽക്സിെൻറ കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. കെട്ടിടത്തിെൻറ താഴത്തെ നിലയിൽ നിന്നും തീ മുകളിലെ നിലയിലേക്ക് പടരുകയായിരുന്നു. കേന്ദ്രീകൃത എ.സി സംവിധാനമായതിനാൽ ജനലുകൾ കുറവായതിനാലും കെട്ടിടത്തിലേക്ക് മുന്‍ഭാഗത്ത് ഒഴികെ പ്രവേശനമില്ലാത്തതിനാലും തീയണക്കാൻ മണിക്കൂറുകൾ വേണ്ടിവന്നു. തീയണച്ചതും ഏഴാം നിലയിലെ കാൻറീൻ ജീവനക്കാരെ രക്ഷപ്പെടുത്തിയതും സ്‌കൈ ലിഫ്റ്റ് ഉപയോഗിച്ചാണ്.
സംഭവത്തിൽ ചെന്നൈ സിൽക്സ് മാനേജർ രവീന്ദ്രനെതിരെ കേസെടുത്തു. അഗ്നിബാധയിൽ കോടികളുടെ നഷ്ടമാണ് വ്യാപാര സ്ഥാപനത്തിനുണ്ടായത്. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് വ്യാപാരസമുച്ചയം നിർമിച്ചതെന്നും ആരോപണമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.