ചെന്നൈ: ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സ്വകാര്യ െഎ. ടി കമ്പനികൾ ജീവനക്കാരോട് വീടുകളിലോ അവർക്ക് സൗകര്യപ്രദമായ മറ്റു സ്ഥലങ്ങള ിലോ ഇരുന്ന് ജോലിചെയ്താൽ മതിയെന്ന് നിർദേശം നൽകി. ഇതുവരെ 12 പ്രമുഖ കമ്പനികളാണ് അയ്യായിരത്തിലധികം വരുന്ന ജീവനക്കാർക്ക് ഇൗ നിർദേശം നൽകിയത്. ചെന്നൈ ഒ.എം.ആർ റോഡിലെ േസാളിങ്കനല്ലൂർ, തരമണി, സിറുശ്ശേരി, സിപ്കോട്ട് തുടങ്ങിയ സ്ഥലങ്ങളിലായി 600ഒാളം െഎ.ടി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലായി 3.2 ലക്ഷം ജീവനക്കാരാണ് േജാലി ചെയ്യുന്നത്.
വ്യക്തിപരമായ ആവശ്യത്തിന് വെള്ളം വീട്ടിൽനിന്ന് കൊണ്ടുവരാൻ മിക്ക കമ്പനികളും ആഴ്ചകൾക്കുമുമ്പെ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു. െഎ.ടി പാർക്കുകൾക്ക് രണ്ടുകോടി ലിറ്ററും സിപ്കോട്ടിലെ 46 കമ്പനികൾക്ക് 20 ലക്ഷം ലിറ്ററും വെള്ളം വേണം. ചെന്നൈ മെട്രോ വാട്ടർ അതോറിറ്റിയാണ് വെള്ളം വിതരണം ചെയ്തിരുന്നത്.
എന്നാൽ, രണ്ടാഴ്ചക്കാലമായി ജലവിതരണം അവതാളത്തിലാണ്. നഗരത്തിലെ ലോഡ്ജുകളും ഹോട്ടലുകളും മറ്റും അടച്ചുപൂട്ടലിെൻറ വക്കിലാണ്. സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത് കഴിഞ്ഞദിവസം മദ്രാസ് ഹൈകോടതി ചെന്നൈ നഗരത്തിലെ കുടിവെള്ളവിതരണം സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.