ചെന്നൈ: ഒരിക്കലും മറക്കാനാവാത്തതായിരിക്കണം തങ്ങളുടെ വിവാഹവാർഷികം എന്ന് അവർ തീ രുമാനിച്ചു, ഒരു ദമ്പതികളുടെയും ജീവിതത്തിൽ ഉണ്ടായിട്ടില്ലാത്ത ഒന്ന്. അങ്ങനെയാണ് വ െല്ലൂർ സ്വദേശികളായ വിഗ്നേഷും വിനി ഷൈലയും തങ്ങളുടെ രണ്ടാം വിവാഹവാർഷികം അർധരാത് രി കടലിൽ ആഘോഷിക്കാൻ തീരുമാനിച്ചത്. പ്രിയപ്പെട്ടവരെ സാക്ഷിയാക്കി കടലിലിറങ്ങിന ിന്ന് പരസ്പരം മോതിരമണിയിക്കണം.
ആഗ്രഹം നടന്നു, വിനി വിഗ്നേഷിെൻറ വിരലിൽ മോതിരം അണിയിച്ചു. എന്നാൽ, തിരകളിൽ തിമർത്തെത്തിയ മരണത്തെ ഇരുവർക്കും കാണാനായില്ല. വിഗ്നേഷ് വിനിയെ മോതിരമണിയിക്കുംമുമ്പ് കൂറ്റൻ തിരമാലകളിൽ അവൾ വീണുപോയി, പ്രിയതമയുടെ ജീവൻ കടലിൽ പിടക്കുന്നത് നോക്കിനിൽക്കാനെ വിഗ്നേഷിന് കഴിഞ്ഞുള്ളൂ. പാതി വേർപെട്ട് ആ യുവാവ് ജീവിതത്തിൽ തനിച്ചായി.
വിഗ്നേഷും വിനിയും വിവാഹ വാർഷികാഘോഷം ചെന്നൈയിൽ പാലവാക്കം കടൽക്കരയിലായിരുന്നു തീരുമാനിച്ചത്. വ്യാഴാഴ്ച രാത്രി 11.30ഒാടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം മുപ്പതോളം പേർ അഞ്ച് കാറുകളിൽ കടൽക്കരയിലെത്തി.
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അസമയത്തെ ആഘോഷം തടയാൻ ശ്രമിച്ചു. എന്നാൽ, കേക്ക് മുറിച്ചശേഷം ഉടൻ തിരിച്ചുപോകുമെന്ന് അറിയിച്ചതിനാൽ പൊലീസ് പിൻവാങ്ങി. 12ന് വിഗ്നേഷും വിനിയും കടലിലിറങ്ങി. വിഗ്നേഷിെൻറ വിരലിൽ മോതിരമണിയിച്ചയുടൻ വിനി തിരമാലകളിൽപെട്ട് ആഴങ്ങളിലേക്ക് താഴ്ന്നുപോയി.
വിഗ്നേഷ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പൊലീസും മത്സ്യെത്താഴിലാളികളും ചേർന്ന് നടത്തിയ തിരച്ചിലിൽ വിനിയുടെ മൃതദേഹം കൊട്ടിവാക്കം കടലോരത്ത് കണ്ടെത്തുകയായിരുന്നു. ഇവർക്ക് ഒരു വയസ്സായ മകനുണ്ട്. 27കാരിയായ വിനി ഷൈല വെല്ലൂർ മെഡിക്കൽ കോളജാശുപത്രിയിൽ നഴ്സായിരുന്നു. വിഗ്നേഷ് ടെക്സ്റ്റൈൽ കമ്പനിയിൽ ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.