മക​െൻറ മൃതദേഹവുമായി മലേഷ്യയിൽ കുടുങ്ങിയ മാതാവിന്​ സഹായവുമായി സുഷമ

ന്യൂഡൽഹി: മക​​​​െൻറ മൃതദേഹവുമായി മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങിയ ചെന്നെ സ്വദേശിനിക്ക്​ സഹായവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. ഇന്ത്യയിൽ നിന്നും ആസ്​ട്രേലിയയിലേക്കുള്ള യാത്രക്കിടെ ക്വാലാലംപൂർ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ വെച്ച്​ മകൻ കുഴഞ്ഞുവീണ്​ മരിക്കുകയായിരുന്നു. മൃതദേഹം ഇന്ത്യയിലെത്തിക്കാൻ അവ​െര സഹായിക്കണമെന്ന്​ സുഹൃത്തായ രമേശ്​ കുമാർ സുഷമയോട്​ ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. 

മക​​​​െൻറ മരണം തളർത്തിയ മാതാവിന്​ സഹായവുമായി മലേഷ്യയിലെ ഇന്ത്യൻ ഹൈകമീഷൻ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ എത്തിയെന്ന്​ സുഷമ റീട്വീറ്റ്​ ചെയ്​തു.

മൃതദേഹം നാട്ടിലെത്തിക്കാൻ 30,000 റിങ്കിറ്റ്​ ആവശ്യപ്പെട്ടുവെന്നും രമേശ്​ കുമാർ ട്വിറ്ററിലൂ​െട അറിയിച്ചിരുന്നു. സർക്കാർ മൃതദേഹം നാട്ടിലെത്തിക്കുമെന്നും മാതാവി​ന്​ തുണയായി ഇന്ത്യൻ ഹൈകമീഷൻ ​ഉദ്യോഗസ്ഥർ ഒപ്പമുണ്ടെന്നും സുഷമ അറിയിച്ചു. കുടുംബത്തിന്​ ​ദുഃഖത്തിൽ പങ്കുചേരുന്നതായും സുഷമസ്വരാജ്​ ട്വീറ്റ്​ ചെയ്​തു.
മണിക്കൂറുകൾക്കകം വിദേശകാര്യമന്ത്രാലയത്തി​​​​െൻറയും മലേഷ്യൻ ഹൈകമീഷ​​​​െൻറയും സഹായമെത്തിയതിൽ നിരവധി പേർ ട്വിറ്ററിലൂടെ സുഷമ സ്വരാജിന്​ അഭിനന്ദമറിയിച്ചു. 

 

Tags:    
News Summary - Chennai Woman Stranded With Son's Body at Malaysia Airport, Sushma Swaraj Steps In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.