ന്യൂഡൽഹി: 'അഴിമതി ഇല്ലാതാക്കാനും പ്രതികളെ ശിക്ഷിക്കാനും മോദി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ അതിനെ പിന്തുണക്കുമോ. നേതാവായി മോദിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിക്കുകയും അതേസമയം അദ്ദേഹം ജനാധിപത്യ രീതിയിൽ പ്രവർത്തിക്കാതിരിക്കുകയും ചെയ്യുകയാണെങ്കിൽ മോദിയെ പിന്തുണക്കുമോ'.
എഴുത്തുകാരൻ ചേതൻ ഭഗവത് കഴിഞ്ഞ ദിവസമാണ് താൻ എഴുതുന്ന പുതിയ ലേഖനത്തിെൻറ വിവര ശേഖരണത്തിനായി ഇൗ ചോദ്യങ്ങൾ ട്വിറ്ററിൽ നിരത്തിയത്. എന്നാൽ രണ്ട് ചോദ്യങ്ങളിലും 50 ശതമാനത്തിലധികം ആളുകളും മോദിയെ അനുകൂലിച്ചെന്നും അദ്ദേഹം പറയുന്നു.
തുടർന്ന് ജനാധിപത്യം എന്താണെന്നും അതിന്റെ മൂല്യം എന്താണെന്നും അറിയാത്തവരാണ് മോദിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയതെന്നും നേതാക്കളെ ഇത്തരത്തില്‍ കണ്ണടച്ച് പിന്തുണക്കുന്നത് അവർക്കും രാജ്യത്തിനും ദോഷകരമായി മാത്രമേ ബാധിക്കുകയുള്ളുവെന്നും ചേതന്‍ ഭഗത് ട്വീറ്റുചെയ്തു. നേരത്തെ കോടികൾ ചെലവഴിച്ച് ബി.ജെ.പി സര്‍ക്കാർ നിർമിച്ച മുംബൈയിലെ ഛത്രപതി ശിവജി സ്മാരക നിര്‍മ്മാണത്തിനെതിരെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.