രാജ്നന്ദ്ഗാവ്: ഛത്തിസ്ഗഢിൽ കോൺഗ്രസ് അധികാരം നിലനിർത്തിയാൽ നിലവിലെ ആരോഗ്യപരിരക്ഷ പദ്ധതി പത്ത് ലക്ഷം രൂപക്ക് വരെയുള്ള സൗജന്യ ചികിത്സാപദ്ധതിയായി വിപുലീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്നന്ദ്ഗാവ് ജില്ല ആസ്ഥാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമങ്ങളിലെ ഭൂരഹിതരായ കർഷക തൊഴിലാളികൾക്ക് നിലവിലുള്ള 7,000 രൂപക്ക് പകരം പ്രതിവർഷം 10,000 രൂപ നൽകുമെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് സർക്കാർ പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പിന്നാക്കക്കാരുടെയും ആദിവാസികളുടെയും ദലിതരുടെയും സർക്കാറാണെന്നും രാഹുൽ വ്യക്തമാക്കി.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്ത് ജാതി സെൻസസ് നടത്തും. ഡൽഹിയിൽ കോൺഗ്രസ് അധികാരത്തിൽ വരുന്ന ദിവസം തന്നെ ജാതി സെൻസസ് ജോലികൾ ആരംഭിക്കും. ഛത്തിസ്ഗഢിൽ സർക്കാർ രൂപവത്കരണത്തിനുശേഷം ആദ്യ ദിവസം മുതൽ ജാതി സെൻസസ് തുടങ്ങും.
സെൻസസ് കഴിഞ്ഞാൽ പിന്നാക്കക്കാരുടെയും ദലിതുകളുടെയും ആദിവാസികളുടെയും പുതിയ അധ്യായമാകും. കേന്ദ്രം അദാനിയെപ്പോലുള്ള ശതകോടീശ്വരന്മാർക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.