ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം

റായ്പൂർ: ഛത്തീസ്ഗഢിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം. 14 പേർക്ക് പരിക്കേറ്റു. തൊഴിലാളികളുമായി പോയ ബസ് ദുർഗ് ജില്ലയിൽ വെച്ച് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. ടോർച്ചുകളുടെയും മൊബൈൽ ഫോണുകളുടെയും വെളിച്ചത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ഇരുട്ടും പ്രദേശത്തിന്‍റെ ചരിവും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പരിക്കേറ്റവരിൽ 12 പേരെ റായ്പൂർ എയിംസിലേക്ക് മാറ്റി. ബാക്കിയുള്ള രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അവർക്ക് ഏറ്റവും മികച്ച പരിചരണം നൽകുന്നുണ്ടെന്നും ദുർഗ് കലക്ടർ അറിയിച്ചു. അപകടകാരണം ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കലക്ടർ പറഞ്ഞു.

മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയും പ്രധാമന്ത്രി നരേന്ദ്രമോദിയും അനുശോചനം അറിയിച്ചു. 

Tags:    
News Summary - chhattisgarh: 12 killed, 14 injured after bus overturns and falls into ditch in Durg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.