ന്യൂഡൽഹി: ബ്രാഹ്മണരുടെ കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട് കേസിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗലിന്‍റെ പിതാവ് അറസ്റ്റിൽ. റായ്പൂർ പൊലീസാണ് ഭൂപേഷ് സിങ് ബാഗലിന്‍റെ പിതാവ് നന്ദ കുമാർ ബാഗലിനെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ പിന്നീട് കോടതിയിൽ ഹാജരാക്കി 15 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ബ്രാഹ്മണ സമൂഹം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നന്ദകുമാർ ബാഗലിനെതിരെ ഡി.ഡി നഗർ പൊലീസാണ് കേസെടുത്തത്. ബ്രാഹ്മണർ വിദേശത്ത് നിന്നും വന്നതാണെന്നും പരിഷ്കരണത്തിന് അവർ തയാറാകണമെന്നും അല്ലെങ്കിൽ ഗംഗയിൽ നിന്നും വോൾഗയിലേക്ക് പോകാമെന്നുമായിരുന്നു നന്ദ കുമാർ ബാഗലിന്‍റെ പരാമർശം.
ആരും നിയമത്തിന് മുകളിലല്ലെന്നായിരുന്നു പിതാവിന്‍റെ പരാമർശത്തോടുള്ള ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുടെ മറുപടി. പിതാവിനെ താൻ ബഹുമാനിക്കുന്നു. എന്നാൽ പൊതുക്രമത്തെ തകർക്കുന്ന തെറ്റുകൾ വെച്ചുപൊറുപ്പിക്കാനാവില്ല. ആരും നിയമത്തിന് മുകളിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.