പൊതുപരിപാടിക്കിടെ നൃത്തം ചെയ്യുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി; വൈറലായി വിഡിയോ

റായ്പുർ: പൊതുപരിപാടിക്കിടെ ഡാൻസ് ചെയ്യുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. തലസ്ഥാനമായ റായ്പൂരിൽ ഗോവിന്ദ പൂജ ആർടിസ്റ്റുകളോടൊപ്പമാണ് മുഖ്യമന്ത്രി നൃത്തം ചെയ്തത്.

പരമ്പരാഗത വേഷമണിഞ്ഞ് വാദ്യോപകരണങ്ങൾ വായിക്കുന്ന ആർട്ടിസ്റ്റുകൾക്കൊപ്പം കണ്ടുനിന്നവരെ അമ്പരിപ്പിച്ചുകൊണ്ട് അപ്രതീക്ഷിതമായി ഭൂപേഷ് ഭാഗലും ചുവടുകൾ വെക്കുകയായിരുന്നു. ഇപ്പോൾ 63 വയസ്സുണ്ട് മുഖ്യമന്ത്രിക്ക്. കണ്ടുനിൽക്കുന്നവർ കൈയടിച്ചും താളമിട്ടും മുഖ്യമന്ത്രിയെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്.

ദീപാവലിയുടെ പിറ്റേന്ന് ഇന്ത്യയുടെ ചില സംസ്ഥാനങ്ങളിൽ ആഘോഷിക്കുന്ന ഉത്സവമാണ് ഗോവിന്ദപൂജ. 

Tags:    
News Summary - Chhattisgarh Chief Minister Dances With Artists At Festive Event

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.