ദന്തെവാഡ: ഛത്തീസ്ഗഡിൽ പൊലീസിൽ കീഴടങ്ങിലെ നക്സൽ പ്രവർത്തകനെ മറ്റു നക്സലുകൾ വെടിവെച്ചു കൊന്നു. ദന്തെവാഡ ജില്ലയിലെ ചോൽനർ മേഖലയിലാണ് സംഭവം. 55കാരനായ പോഡിയ വാദെ എന്ന നക്സൽ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾക്ക് മുമ്പാണ് പൊഡിയ പൊലീസിൽ കീഴടങ്ങിയത്.
25 വർഷത്തോളം നക്സൽ പ്രവർത്തകനായിരുന്നു പോഡിയ. കഴിഞ്ഞ ഏപ്രിലിൽ ചോൽനാറിലുണ്ടായ സ്ഫോടനത്തിെൻറ മുഖ്യ സൂത്രധാരൻ പോഡിയയായിരുന്നു. ആ സ്ഫോടനത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. നിരവിധ കേസുകളിൽ പിടികിട്ടപ്പുള്ളി പട്ടികയിൽ ഉൾപ്പെട്ടയാളാണ് പോഡിയ.
കീഴടങ്ങിയ പോഡിയയോട് നാട്ടിലേക്ക് തിരികെ പോകരുതെന്ന് ഉപേദശിച്ചിരുന്നു. എന്നാൽ അയാൾ അനുസരിച്ചില്ലെന്നും പൊലീസ് പറഞ്ഞു. നാട്ടിലെത്തിയ ശേഷമാണ് പോഡിയയെ നക്സലുകൾ കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.