റായ്പുർ: ഛത്തിസ്ഗഢിൽ ആൺ സുഹൃത്തിെൻറ കുടുംബം യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്ന് പരാതി. 80 ശതമാനത്തോളം പൊള്ളലേറ്റ 20കാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ്പുർ ജില്ലയിലെ ഖോൽഹ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ സഹോദരെൻറ പരാതിയിൽ സുഹൃത്ത് ലല്ലു സത്നാമിയുടെ പിതാവ് ജലാൽ സത്നാമി, മാതാവ് ദുകൽഹ ഭായ്, സഹോദരെൻറ ഭാര്യ നൈനി ഭായ് എന്നിവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
സുഹൃത്ത് സത്നാമിയാണ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ, യുവതി എത്തുേമ്പാൾ സത്നാമി വീട്ടിലുണ്ടായിരുന്നില്ല. മാതാപിതാക്കളും സഹോദരെൻറ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.