ന്യൂഡൽഹി: 2012 ജൂണിൽ ഛത്തിസ്ഗഢിൽ ഏറ്റുമുട്ടലിനെത്തുടർന്ന് 17 മാവോവാദികളെ കൊലപ്പെടുത്തിയ സംഭവം സുരക്ഷ സേന കെട്ടിച്ചമച്ചതാണെന്ന സൂചന നൽകി ജുഡീഷ്യൽ അന്വേഷണ കമീഷൻ റിപ്പോർട്ട്. ബീജാപുർ ജില്ലയിലെ സർക്കേഗുദയിൽ ഒത്തുകൂടിയ നാട്ടുകാർക്കുനേരെ ഏകപക്ഷീയമായി സുരക്ഷസേന വെടിയുതിർക്കുകയായിരുന്നെന്ന് വിശദമാക്കിയ ജസ്റ്റിസ് വി.കെ. അഗർവാൾ ചെയർമാനായുള്ള ഏകാംഗ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടാണ് പുറത്തുവന്നത്.
രാജ്യം ചർച്ചചെയ്ത ‘മാവോ വേട്ട’ സുരക്ഷ സേനയുടെ കള്ളനാടകമായിരുന്നെന്നതിന് സൂചന നൽകുന്ന റിപ്പോർട്ട് കഴിഞ്ഞ മാസമായിരുന്നു സർക്കാറിന് സമർപ്പിച്ചത്. 2012 ജൂൺ 28ന് രാത്രിയാണ് മാവോവാദിവേട്ടക്ക് ഛത്തിസ്ഗഢ് സി.ആർ.പി.എഫ് സേന സർക്കേഗുദയിലെത്തുന്നത്. ‘മാവോവാദി’കൾ ഒത്തുചേർന്ന സ്ഥലത്തെത്തിയതോടെ അവർ വെടിയുതിർത്തെന്നും സ്വയരക്ഷക്ക് വെടിവെച്ചതിനെത്തുടർന്ന് പ്രായപൂർത്തിയാവാത്ത ആറുപേരുൾപ്പെടെ 17 മാവോവാദികൾ കൊല്ലപ്പെട്ടുവെന്നുമായിരുന്നു ഔദ്യോഗിക വിശദീകരണം. ആറ് സൈനികർക്കും പരിക്കേറ്റിരുന്നു.
ഔദ്യോഗിക വിശദീകരണം പാടെ തള്ളിയ കമീഷൻ റിപ്പോർട്ടിെൻറ പ്രസക്ത ഭാഗങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.